Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ക്ര​മ​ണ​ത്തി​ന് ഒ​രു...

ആ​ക്ര​മ​ണ​ത്തി​ന് ഒ​രു ന്യാ​യീ​ക​ര​ണ​വും ന​ൽ​കാ​ൻ ക​ഴി​യി​ല്ല -കാ​ബി​ന​റ്റ് യോ​ഗം

text_fields
bookmark_border
ആ​ക്ര​മ​ണ​ത്തി​ന് ഒ​രു ന്യാ​യീ​ക​ര​ണ​വും ന​ൽ​കാ​ൻ ക​ഴി​യി​ല്ല -കാ​ബി​ന​റ്റ് യോ​ഗം
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നിയുടെ അ​ധ്യ​ക്ഷ​തയിൽ അ​മീ​രി ദി​വാ​നി​ൽ ചേർന്ന

കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽനിന്ന്

ദോ​ഹ: സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നും, ഇ​റാ​നെ​യും മേ​ഖ​ല​യെ​യും യു​ദ്ധ​ഭീ​ഷ​ണി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നും ഖ​ത്ത​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ രാ​ജ്യ​ത്തി​നു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് ഒ​രു ന്യാ​യീ​ക​ര​ണ​വും ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഖ​ത്ത​ർ കാ​ബി​ന​റ്റ്. രാ​ജ്യ​ത്തി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച യോ​ഗം, രാ​ജ്യ​ത്തി​ന്റെ സ്വ​യം​ഭ​ര​ണ​ത്തി​നും സു​ര​ക്ഷ​ക്കും പ്ര​ദേ​ശി​ക സ​മ​ഗ്ര​ത​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണി​തെ​ന്നും വ്യ​ക്ത​മാ​ക്കി.

സ്വ​യം​ഭ​ര​ണ​വും സു​ര​ക്ഷ​യും ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ആ​ക്ര​മ​ണ​ത്തിനെതിരെ പ്ര​തി​ക​രി​ക്കാ​നു​മു​ള്ള പൂ​ർ​ണ്ണ അ​വ​കാ​ശം ഖ​ത്ത​റി​നു​ണ്ടെ​ന്നും കാ​ബി​ന​റ്റ് വി​ശ​ദീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച അ​മീ​രി ദി​വാ​നി​ൽ ന​ട​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.രാ​ജ്യ​ത്തെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി ചെ​റു​ക്കു​ന്ന​തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ സാ​യു​ധ സേ​ന വ​ഹി​ച്ച നി​ർ​ണാ​യ​ക പ​ങ്കി​നെ​യും, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തെ​യും മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു.

സൗ​ദി അ​റേ​ബ്യ, യു​എ.​ഇ, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​പ​ല​പി​ച്ചു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി, നി​ല​വി​ലെ സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ എ​ല്ലാ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ഏ​റ്റ​വും ഉ​യ​ർ​ന്ന സ​ന്ന​ദ്ധ​ത​യോ​ടെ ത​ങ്ങ​ളു​ടെ ക​ട​മ​ക​ൾ നി​ർ​വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും നി​രീ​ക്ഷ​ണ, മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ഹ​സ​ൻ ബി​ൻ അ​ലി ആ​ൽ​ഥാ​നി വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ബാ​ഹ്യ ഭീ​ഷ​ണി​യെ നേ​രി​ടു​ന്ന​തി​നു​മു​ള്ള പൂ​ർ​ണ്ണ ശേ​ഷി ഖ​ത്ത​ർ സാ​യു​ധ സേ​ന​ക്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ സു​ര​ക്ഷാ സാ​ഹ​ച​ര്യം സു​സ്ഥി​ര​മാ​ണെ​ന്നും പൂ​ർ​ണ്ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി വി​ശ​ദീ​ക​രി​ച്ചു. മേ​ഖ​ല​യി​ലെ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളെ കാ​ര്യ​ക്ഷ​മ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്, ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ധി​കാ​രി​ക​ളും പൂ​ർ​ണ്ണ ഏ​കോ​പ​ന​ത്തി​ലും ഫ​ല​പ്ര​ദ​മാ​യ സം​യോ​ജ​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും സു​ര​ക്ഷ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranAttackscabinet meetinggulfqatar​
News Summary - No justification can be given for the attack - Cabinet meeting
Next Story