ആരോഗ്യ പരിരക്ഷക്ക് ഹെൽത്ത് ക്ലബുമായി മൈക്രോ ലബോറട്ടറീസ്
text_fieldsമൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ‘മൈക്രോ ഹെൽത്ത് ക്ലബ്’ വിശദാംശങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിക്കുന്നു
ദോഹ: ഖത്തറിലെ പ്രവാസികളുടെ ആരോഗ്യ പരിരക്ഷക്കായി പുതിയ ‘ഹെൽത്ത് ക്ലബ്’ പദ്ധതിയുമായി മൈക്രോ ഹെൽത്ത് ലബോറട്ടറീസ്. വിവിധ പരിശോധനകൾക്ക് ഇളവുകൾ ലഭ്യമാക്കുന്നത് മുതൽ വിവിധ സേവനങ്ങളും ആരോഗ്യ വിദ്യാഭ്യാസ പരിപാടികളുമെല്ലാം ലഭ്യമാക്കുന്ന ‘മൈക്രോ ഹെൽത്ത് ക്ലബ്’ പ്രവാസികൾക്കായി അവതരിപ്പിച്ചു. പ്രവാസികള്‍ക്കിടയില്‍ ആരോഗ്യ സംരക്ഷണവും ജീവിതശൈലി രോഗങ്ങൾക്കുമെതിരായ മുന്‍കരുതലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോ ഹെല്‍ത്ത് ക്ലബ് ആരംഭിക്കുന്നതെന്ന് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
25 റിയാൽ മുടക്കി അംഗങ്ങളാകുന്നതോടെ നിരവധി ആനുകൂല്യങ്ങളാണ് അംഗങ്ങൾക്കായി നൽകുന്നത്. ലാബോട്ടറി പരിശോധനകൾ, എം.ആർ.ഐ, സി.ടി.സ്കാൻ അടക്കമുള്ള റേഡിയോളജി പരിശോധനകൾ എന്നിവക്ക് 20 ശതമാനം ഇളവ് ലഭിക്കും. വീടുകളിലും ഓഫിസുകളിലും എത്തി സാമ്പിളുകൾ ശേഖരിക്കുന്ന ഹോം സാമ്പിള്‍ കളക്ഷനും ഇതിന്റെ ഭാഗമായി ലഭ്യമാകും. ഇതിന് പുറമെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഡയറ്റ് സെന്ററുകൾ, ഫാർമസികൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം മൈക്രോ ഹെൽത്ത് ക്ലബ് മെംബർമാർക്ക് ഇളവുകൾ ലഭിക്കുമെന്നും അറിയിച്ചു.
ഇളവുകള്‍ക്ക് പുറമെ ആരോഗ്യ വിദ്യാഭ്യാസ പരിപാടികള്‍, മാനസിക സമ്മര്‍ദം കുറക്കുന്നതിനുള്ള പരിശീലനങ്ങള്‍ തുടങ്ങി സമഗ്രപദ്ധതിയാണ് മൈക്രോ ഹെല്‍ത്ത് ക്ലബ് വാഗ്ദാനം ചെയ്യുന്നതെന്ന് മൈക്രോ ഹെൽത് ലബോറട്ടറീസ് സി.ഇ.ഒ ഡോ. സി.കെ നൗഷാദ് അറിയിച്ചു.
ഒരുവർഷത്തെ ക്ലബ് അംഗത്വം കാലാവധി കഴിയുന്നതോടെ പുതുക്കാവുന്നതാണ്. ഖത്തറിലെ എല്ലാ മൈക്രോ ഹെൽത്ത് ലാബ് ബ്രാഞ്ചുകളിലും വെബ്സൈറ്റ് വഴിയും അംഗ്വമെടുക്കാൻ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 5206 4690 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തസമ്മേളനത്തില്‍ മൈക്രോ ഹെല്‍ത്ത് ക്ലബ് ചെയര്‍പേഴ്സണ്‍ ഉദയ്കുമാര് നടരാജന്, സി.എസ്.ഒ അൽക മീര സണ്ണി, മെഡിക്കൽ ഡയറക്ടർ വിജയ് വിഷ്ണു പ്രസാദ്, നിജി മാത്യൂ, വിഷ്ണു രവി എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

