Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​മു​ദ്ര​മേ​ഖ​ല;...

സ​മു​ദ്ര​മേ​ഖ​ല; കു​വൈ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ച് ഖ​ത്ത​ർ

text_fields
bookmark_border
സ​മു​ദ്ര​മേ​ഖ​ല; കു​വൈ​ത്തി​ന്   ഐ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ച് ഖ​ത്ത​ർ
cancel

​ദോ​ഹ: സ​മു​ദ്ര​മേ​ഖ​ല​ക​ളി​ലെ കു​വൈ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന് പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ. കു​വൈ​ത്തി​ന്റെ സ​മു​ദ്ര​മേ​ഖ​ല​യി​ലെ പ​ര​മാ​ധി​കാ​രം ലം​ഘി​ച്ച് ഇ​റാ​ഖ് യു.​എ​ന്നി​ൽ സ​മ​ർ​പ്പി​ച്ച ഭൂ​പ​ട​ത്തി​ലും കോ​ഓ​ഡി​നേ​റ്റ് ചെ​യ്ത പ​ട്ടി​ക​യി​ലും പ്ര​തി​ഷേ​ധി​ച്ച ഖ​ത്ത​ർ കു​വൈ​ത്തി​ന് പി​ന്തു​ണ​യും അ​റി​യി​ച്ചു. ഇ​ത് ഇ​റാ​ഖു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കു​വൈ​ത്തി​ന്റെ സ​മു​ദ്ര​മേ​ഖ​ല​ക​ളി​ലും ഫ​ശ്ത് അ​ൽ ഖൈ​ദ്, ഫ​ശ്ത് അ​ൽ ഐ​ജ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ കു​വൈ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

കു​വൈ​ത്തി​ന്റെ സ​മു​ദ്ര​മേ​ഖ​ല​ക​ളി​ലും അ​വി​ട​ത്തെ ഭൂ​പ്ര​കൃ​തി​യി​ലു​മു​ള്ള കു​വൈ​ത്തി​ന്റെ പൂ​ർ​ണ പ​ര​മാ​ധി​കാ​ര​ത്തെ പി​ന്തു​ണ​ക്കു​ന്ന​താ​യും കു​വൈ​ത്തും ഇ​റാ​ഖും ത​മ്മി​ലു​ള്ള ക​രാ​റു​ക​ളും ഉ​ട​മ്പ​ടി​ക​ളും പ​രി​ഗ​ണി​ച്ചും 1982ലെ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ‘ലോ ​ഓ​ഫ് ദ ​സീ’ പ്ര​കാ​ര​മു​ള്ള അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarityKuwaitqatar​Maritime sector
News Summary - Maritime sector; Qatar expresses solidarity with Kuwait
Next Story