മഞ്ഞപ്പട ഖത്തർ വിങ് സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമഞ്ഞപ്പട ഖത്തർ വിങ് ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ
മെഡിക്കൽ ക്യാമ്പിൽ
പങ്കെടുത്തവർ
ദോഹ: മഞ്ഞപ്പട ഖത്തർ വിങ് ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ സി റിങ് റോഡിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർ അവസരം പ്രയോജനപ്പെടുത്തി.
സൗജന്യ ഡോക്ടർ കൺസൾട്ടൻസി, പ്രായമായവർക്ക് ഇ.സി.ജി, കാഴ്ച പരിശോധന, ബ്ലഡ് പ്രഷർ, ഗ്ലൂക്കോസ്, കൊളസ്ട്രോൾ, കാൽസ്യം, സോഡിയം തുടങ്ങിയ പരിശോധന സൗകര്യങ്ങളും ഒരുക്കിയിരുന്നു. മഞ്ഞപ്പട എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ്, അൻവർ, ശ്രീജിത്ത്, ഫാരിസ്, അഖിൽ, ഹാരിസ്, ബസു, ആസ്റ്റർ പ്രതിനിധികളായ മിഥുൻ, ശിഹാബ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

