ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷ്യകിറ്റുകൾ നൽകി ലുലു എക്സ്ചേഞ്ച്
text_fieldsദോഹ: ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രയാസമുനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി ലുലു എക്സ്ചേഞ്ച് മ ാനേജിങ് ഡയറക്ടർ അദീബ് അഹ്മ്മദ്. ഒരു കുടുംബത്തിന് ഒരു മാസക്കാലത്തേക്ക് ഉപയോഗിക്കാവുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്.സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഖത്തറിൽ കെ.എം.സി.സിക്ക് കിറ്റുകൾ കൈമാറി. 1000 ഓളം കിറ്റുകളാണുള്ളത്.
ആദ്യഘട്ടത്തിൽ 400 പേർക്കാണ് കിറ്റുകൾ നൽകിയെതന്ന് കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം ബഷീറും, കോഴിക്കോട് ജില്ല പ്രസിഡൻറ്കെ.പി.എം ബഷീർഖാനും, ജന: സെക്രട്ടറി എം.പി.ഇല്ല്യാസ് മാസ്റ്ററും പറഞ്ഞു. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ, ഹെഡ് ഓഫ് ഓപ്പറേഷൻസ് മനോജ് ഒതയോത്ത് എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
