ധാരണപത്രവുമായി ലുലു എക്സ്ചേഞ്ചും ലുലു മണിയും; അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കൈകോർക്കുന്നു
text_fieldsലുലു എക്സ്ചേഞ്ചും ലുലു മണിയും അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ റീജനൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ പ്രമുഖ ക്രോസ് -ബോർഡർ പേയ്മെന്റ് ദാതാക്കളായ ലുലു എക്സ്ചേഞ്ചും അതിന്റെ മുൻനിര ആപ്പായ ലുലു മണിയും അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ (എ.എഫ്.എ) റീജനൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചു.ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലുള്ള 10 രാജ്യങ്ങളിലെ ലുലു ഫിനാൻഷ്യൽസിന്റെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായാണ് അർജന്റീന ഫുട്ബാൾ ടീം കരാറിൽ ഏർപ്പെടുന്നത്. ഇന്ത്യയിൽ വിദേശനാണ്യ വിനിമയത്തിലെ മുൻനിര ദാതാവായ ലുലു ഫോറെക്സും മൈക്രോലോൺ ഉൾപ്പെടെയുള്ള ഫിനാൻഷ്യൽ രംഗത്ത് സജീവമായ ലുലു ഫിൻസെർവുമായാണ് കരാറിൽ വരുന്നത്. കൂടാതെ മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയുമാണ് പങ്കാളിത്തം ഏറ്റെടുക്കുന്നത്.
ദുബൈയിൽ നടന്ന ചടങ്ങിൽ അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഫൗണ്ടറും എം.ഡിയുമായ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജ്മെന്റിലെ മുതിർന്ന ഓഫിസർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന കരാർ ഒപ്പുവെച്ചു. 2026ൽ യു.എസ്.എ, കാനഡ, മെക്സികോ എന്നിവിടങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾവരെ കരാർ നിലനിൽക്കും.കരാറിന്റെ ഭാഗമായി അടുത്ത 12 മാസങ്ങളിൽ ലുലുഫിനിന്റെ വിവിധ സ്ഥാപനങ്ങളിലെ ഉപഭോക്താക്കൾക്ക് ഡിജിറ്റലായും 380 അധികം വരുന്ന ഉപഭോക്തൃ ഇടപെടൽ കേന്ദ്രങ്ങൾ വഴിയും നിരവധി കാമ്പയ്നുകളും ആരാധക കേന്ദ്രീകൃത പദ്ധതികളും നടപ്പാക്കും. ഫുട്ബാൾ മത്സര ടിക്കറ്റുകൾ, അർജന്റീനിയ ഫുട്ബാളിന്റെ ഔദ്യോഗിക ഉൽപന്നങ്ങൾ, കളിക്കാരുമായുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് അനുഭവങ്ങൾ എന്നിവ പോലുള്ള പ്രത്യേക സമ്മാന പദ്ധതികളും നടപ്പിൽ വരുത്തും.
ഫുട്ബാൾ ആരാധകർക്ക് അർജന്റീന ടീം ആവേശമാണ്. ഇതേ ആവേശമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലുള്ള ഉപഭോക്താക്കൾക്കുമുള്ളതെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഫൗണ്ടറും എം.ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു.അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ മിഡിൽ ഈസ്റ്റ്, ഏഷ്യ പെസഫിക് റിജൺ (എ.പി.എ.സി), ഇന്ത്യ എന്നിവിടങ്ങളിലെ പുതിയ പ്രാദേശിക സ്പോൺസറായി ലുലുഫിൻ കുടുംബത്തെ ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. എ.എഫ്.എയുടെ അന്താരാഷ്ട്ര ബന്ധം കൂടുതൽ വികസിച്ചു കൊണ്ടിരിക്കുകയാണ്. അർജന്റീനയുടെ ദേശീയ ടീമിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അഭിമാനകരമായ ഗ്രൂപ്പുകളുകളുമായി കൈകോർക്കുന്നത് അഭിമാനകരമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ഏഷ്യ പെസഫിക് റിജീയൻ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ മുൻനിര ബ്രാന്റായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായുള്ള പുതിയ പ്രാദേശിക സ്പോൺസർഷിപ്, എ.എഫ്.എ ബ്രാൻഡിന്റെ ആഗോള വികാസത്തിലെ ഒരു പുതിയ ചുവടുവെപ്പാണെന്ന് എ.എഫ്.എയുടെ കൊമേഴ്സ്യൽ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ഞങ്ങൾ എത്തിയതിനുശേഷം അർജന്റീനിയൻ ദേശീയ ടീമിന് ശക്തമായ പിന്തുണയാണ് ലഭിച്ചുവരുന്നത്. ഈ കാലയളവിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് അർജന്റീനിയൻ ചാമ്പ്യന്മാരെ അവരുടെ ബ്രാൻഡ് ഇമേജായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ മുൻനിര ധനകാര്യ സേവന കമ്പനികളിൽ ഒന്നാണ് ലുലു എക്സ്ചേഞ്ച്. ആറ് ശാഖകളുടെ ശൃംഖലയിലൂടെയും ലുലു മണി ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാട് സേവനങ്ങളും വിദേശ കറൻസി വിനിമയം എന്നിവ നൽകിവരുന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ഒരു പ്രമുഖ ആഗോള ധനകാര്യ സേവന ദാതാവാണ്. വിദേശ പണമിടപാട് സേവനങ്ങൾ, കറൻസി വിനിമയം, സാമ്പത്തിക സാങ്കേതിക പരിഹാരങ്ങൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡം, എ.പി.എ.സി മേഖലകളിലായി 10ലധികം രാജ്യങ്ങളിലായി 380 ലധികം ഉപഭോക്തൃ ഇടപെടൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

