Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാട്ടിലെത്താൻ...

നാട്ടിലെത്താൻ സഹായമഭ്യർഥിച്ച് ​​ഖത്തറിൽ കുടുങ്ങിയ മലയാളിസംഘം

text_fields
bookmark_border
നാട്ടിലെത്താൻ സഹായമഭ്യർഥിച്ച് ​​ഖത്തറിൽ കുടുങ്ങിയ മലയാളിസംഘം
cancel

തി​രു​നാ​വാ​യ: നാ​ട്ടി​ലേ​ക്കെ​ത്താ​ൻ ക​ഴി​യാ​തെ ഖ​ത്ത​റി​ൽ ദു​രി​ത​ജീ​വി​തം ന​യി​ച്ച്​ മ​ല​യാ​ളി​സം​ഘം. അ​യി​ൻ ഖാ​ലി​ദ് എ​ന്ന​സ്ഥ​ല​ത്താ​ണ് തി​രു​നാ​വാ​യ, ബീ​രാ​ൻ​ചി​റ, ച​ങ്ങ​രം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ 12 പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മാ​ർ​ച്ച് 15ന് ​ഇ​വ​ർ ജോ​ലി​ചെ​യ്​​തി​രു​ന്ന ക​ട വി​റ്റ​ശേ​ഷം ഉ​ട​മ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. മാ​ർ​ച്ച് 23ന് ​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ടി​ക്ക​റ്റ് എ​ടു​ത്തു​കൊ​ടു​ത്താ​യി​രു​ന്നു​ ഉ​ട​മ നാ​ട്ടി​ലേ​ക്ക്​ വ​ന്ന​ത്.

എ​ന്നാ​ൽ, സം​ഘം പു​റ​പ്പെ​ടാ​നാ​യ​പ്പോ​ഴേ​ക്ക്​ വി​മാ​ന സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചു. ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് കോ​വി​ഡ് പ​ട​രു​ന്ന​തു​മൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്​. ഭ​ക്ഷ​ണ​വും വ​സ്ത്ര​വും പ​ണ​വു​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ​താ​യാ​ണ്​ ഇ​വ​ർ തി​രു​നാ​വാ​യ പീ​പി​ൾ വോ​യ്സ് എ​ന്ന സം​ഘ​ട​ന​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​സം​ഘ​ട​ന​ക​ൾ സ​ഹാ​യ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ. +97430709242, +917034008764, +97470070918 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ഇ​വ​രെ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarkerala newsgulf newsneed helpkerala expatstrapped in qatar
News Summary - keralites trapped in qatar request for help- kerala
Next Story