പ്രോജക്ട് ഖത്തറിൽ കെ.ബി.എഫ് പവലിയൻ
text_fieldsപ്രോജക്ട് ഖത്തറിലെ കേരള ബിസിനസ് ഫോറം പവലിയൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്‌ഘാടനം നിർവഹിക്കുന്നു
ദോഹ: ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ 17ാമത് പ്രോജക്ട് ഖത്തറിലെ കെ.ബി.എഫ് പവലിയൻ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്‌ഘാടനം ചെയ്തു. ജി 51, ഹാൾ രണ്ടിലാണ് കെ.ബി.എഫ് പവലിയൻ. തിങ്കളാഴ്ച ആരംഭിച്ച പ്രോജക്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി കേരള ബിസിനസ് ഫോറം പവലിയൻ. ഗൾഫ് മേഖലയിലെ നിർമാണസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഏറ്റവും വലിയ പ്രദർശനമേളയായ പ്രോജക്റ്റ് ഖത്തറിന് വ്യാഴാഴ്ച സമാപനംകുറിക്കും. ആദ്യമായാണ് ഒരു ബിസിനസ് അസോസിയേഷൻെറ നേതൃത്വത്തിൽ പ്രോജക്ട് ഖത്തറിൽ പവലിയൻ സംഘടിപ്പിക്കുന്നത്. പ്രമുഖ ബിസിനസുകാരുടെയും വാണിജ്യ പ്രമുഖരുടെയും സാനിധ്യംകൊണ്ട് ശ്രദ്ധേയമാണ് കെ.ബി.എഫ് പവലിയൻ. ഇന്ത്യൻ എംബസി ഫസ്റ്റ് കോസുലാർ ആഞ്ജലീന പ്രേമലത, കെ.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി നിഹാദ് അലി, ട്രഷറർ ഗിരീഷ് പിള്ള, വൈസ് പ്രസിഡൻറ് രാമകൃഷ്ണൻ, ജോയൻറ് സെക്രട്ടറി നിഷാം ഇസ്മായിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.ആർ. ജയരാജ്, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.ബി.പി.സി പ്രസിഡൻറ് ജഫാർ സാദിഖ്, ഐ.ബി.പി.സി ഗവേണിങ് ബോഡി അംഗങ്ങളായ എ.പി. മണികണ്ഠൻ, അഷറഫ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.