കാസര്കോട് സ്വദേശി ഖത്തറിൽ വാഹനാപകടത്തില് മരിച്ചു
text_fieldsദോഹ: സല്വ റോഡില് ഇന്നലെ പുലര്ച്ചെയുണ്ടായ വാഹനാപകടത്തില് കാസര്കോട് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി സി.പി. ലത്തീഫ് (49)ആണ് മരിച്ചത്. ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ലത്തീഫ് ഓടിച്ച വാഹനത്തിെൻറ ടയര് പഞ്ചറായതിനെത്തുടര്ന്ന് റോഡിലിറങ്ങി നിന്നപ്പോഴായിരുന്നു അപകടം.
റോഡരികിലേക്ക് ഇറങ്ങിനിന്ന ലത്തീഫിനെ അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് അറിയിച്ചു. വാഹനം നിര്ത്താതെ പോയി. നാലുവര്ഷമായി ഖത്തറില് ജോലി ചെയ്തുവരികയായിരുന്നു.
രണ്ടവര്ഷം മുമ്പാണ് അവസാനമായി നാട്ടില്പോയത്. നീലേശ്വരം ഓര്ച്ച സ്വദേശിനി ലെറീഫയാണ് ഭാര്യ. മക്കൾ: തബ്ഷീറ, മുഹമ്മദ്, ഫാത്തിമ, അബ്ദുറഹ്മാന്, അയിഷ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
