Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകണ്ണൂർ ടു ദോ​ഹ;...

കണ്ണൂർ ടു ദോ​ഹ; വീ​ണ്ടും യാ​ത്ര​ക്കാ​രെ വ​ല​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

text_fields
bookmark_border
air india express
cancel

ദോ​ഹ: ക​ണ്ണൂ​രി​ൽ​നി​ന്ന് ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ വ​ല​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ശ​നി​യാ​ഴ്ച രാ​ത്രി 7.40ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​​ടേ​ണ്ടി​യി​രു​ന്ന ഐ.​എ​ക്സ് 773 വി​മാ​നം മ​ണി​ക്കൂ​റു​ക​ൾ വൈ​കി ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​നം വൈ​കി, പു​ല​ർ​ച്ച ര​ണ്ടു മ​ണി​യോ​ടു​കൂ​ടി മാ​ത്ര​മേ പു​റ​പ്പെ​ടൂ​വെ​ന്ന അ​റി​യി​പ്പ് യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നെ​യും വൈ​കി വി​മാ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഉ​യ​ർ​ന്ന​ത്. രാ​ത്രി 9.20ന് ​ദോ​ഹ​യി​ൽ എ​ത്തേ​ണ്ട വി​മാ​നം ഇ​വി​ടെ എ​ത്തി​യ​ത് രാ​വി​ലെ 8.10ഓ​ടെ​യും.

മ​ഴ​കാ​ര​ണം റോ​ഡി​ൽ യാ​ത്രാ​ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​വേ​ണ്ടെ​ന്ന് ക​രു​തി നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​വ​ർ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്ന് മു​ഷി​ഞ്ഞു. മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് വ​രു​ന്ന കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് ഇ​തു​മൂ​ലം പ്ര​യാ​സ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി ദോ​ഹ​യി​ലെ​ത്തി ഞാ​യ​റാ​ഴ്ച ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​വ​ർ​ക്കും തി​രി​ച്ച​ടി​യാ​യി.

വി​മാ​നം നി​ശ്ച​യി​ച്ച 7.40ൽ​നി​ന്നും വൈ​കി ര​ണ്ടു മ​ണി​ക്ക് പ​റ​ക്കും എ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ച​തി​നാ​ൽ മ​റ്റു ത​ട​സ്സം ഉ​ണ്ടാ​വി​ല്ല എ​ന്ന് ക​രു​തി​യാ​ണ് പ​ല​രും നേ​ര​ത്തേ ത​ന്നെ യാ​ത്ര​ക്കാ​യി ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് വീ​ണ്ടും വൈ​കി​യ​ത്.

ദോ​ഹ​യി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് താ​ളം തെ​റ്റി​യി​ട്ട് കു​റ​ച്ചു​കാ​ല​മാ​യി എ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​യാ​ഴ്ച ദോ​ഹ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം ഒ​രു ദി​വ​സ​ത്തി​ലേ​റെ വൈ​കി​യാ​ണ് യാ​ത്ര തി​രി​ച്ച​ത്. ദോ​ഹ​യി​ൽ എ​ത്താ​ൻ വൈ​കി​യ​തു കാ​ര​ണം, ശ​നി​യാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടേ​ണ്ട ദോ​ഹ-​ക​ണ്ണൂ​ർ വി​മാ​ന​വും വൈ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passengersair india express
News Summary - Kannur to Doha- Air India Express again troubled passengers
Next Story