Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപരസ്​പര സഹകരണം...

പരസ്​പര സഹകരണം ഉറപ്പിച്ച്​​ ഇറാൻ - ഖത്തർ

text_fields
bookmark_border
പരസ്​പര സഹകരണം ഉറപ്പിച്ച്​​ ഇറാൻ - ഖത്തർ
cancel
camera_alt

 തെഹ്​റാൻ സന്ദർശിക്കുന്ന ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി, നിയുക്​ത ഇറാൻ പ്രസിഡൻറ്​ ഇബ്രാഹിം റഈസിയുമായി കൂടിക്കാഴ്​ച നടത്തുന്നു

ദോഹ: തെഹ്​റാൻ സന്ദർശിക്കുന്ന ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി നിയുക്​ത ഇറാൻ പ്രസിഡൻറ്​ ഇബ്രാഹിം റഈസിയുമായി കൂടിക്കാഴ്​ച നടത്തി. അമേരിക്കയിലെ സന്ദർശനം പൂർത്തിയാക്കിയാണ്​ ​മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി ഇറാനിലെത്തിയത്​. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു അദ്ദേഹത്തിൻെറ ഇറാൻ യാത്രയെന്ന്​ അൽജസീറ റിപ്പോർട്ട്​ ചെയ്​തു. തെഹ്​റാനിൽ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്​ചകൾക്കു ശേഷമായിരുന്നു നിയുക്​ത പ്രസിഡൻറിനെ സന്ദർശിച്ചത്​. ഖത്തറുമായുള്ള ഇറാൻെറ സൗഹൃദത്തെ ഊന്നിപ്പറഞ്ഞ റഈസി, അയൽ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്​മളമാക്കുന്നതിനാവും ഇറാൻ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന്​ വ്യക്​തമാക്കി. അയൽ രാജ്യങ്ങൾക്ക്​ നന്മ നേരുന്നതായും അദ്ദേഹം അറിയിച്ചു.

കൂടിക്കാഴ്​ചയിൽ ഇരു രജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ചർച്ചയായി. വികസന പ്രവർത്തനങ്ങളിലും മറ്റും ഇരു രാജ്യങ്ങളും തമ്മിലെ പരസ്​പര സഹകരണവും വാഗ്​ദാനം ചെയ്​തു.

കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട റഈസിയുടെ വിജയത്തിൽ ഖത്തർ വിദേശകാര്യമന്ത്രി അഭിനന്ദനം അറിയിച്ചു. ഇറാൻെറ പുതിയ പ്രസിഡൻറായി റഈസി ആഗസ്​റ്റിൽ അധികാരമേൽക്കും.

വാഷിങ്​ടണിൽ യു.എസ്​ ​വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനെ സന്ദർശിച്ചതിനു പിന്നാലെയാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽറഹ്​മാൻ ആൽഥാനി തെഹ്​റാനിലെത്തിയത്​. ബ്ലിങ്കനുമായുള്ള കൂടിക്കാഴ്​ചയിൽ ഉഭയകക്ഷി സഹകരണവും അഫ്​ഗാൻ, ഇറാൻ, സിറിയ, ഫലസ്​തീൻ ഉൾപ്പെടുന്ന മേഖലയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും ചർച്ചയായതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഞായാഴ്​ച ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ്​ ജവാദ്​ സരിഫുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranQatar
News Summary - Iran, Qatar strengthen mutual cooperation
Next Story