Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ ഉ​ട​ൻ...

ഇ​റാ​ൻ ഉ​ട​ൻ ആ​ക്ര​മ​ണം അ​സാ​നി​പ്പി​ക്ക​ണം

text_fields
bookmark_border
ഇ​റാ​ൻ ഉ​ട​ൻ ആ​ക്ര​മ​ണം അ​സാ​നി​പ്പി​ക്ക​ണം
cancel

ദോ​ഹ: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി. ആ​ക്ര​മ​ണം രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്, ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ​യും ഖ​ത്ത​റി​ലെ സി​വി​ലി​യ​ൻ മേ​ഖ​ല​ക​ളി​ലും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഇ​ത് കാ​ര​ണം എ​ൽ.​എ​ൻ.​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ആ​ക്ര​മ​ണം ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ ആ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ക്കു​മെ​ന്നു​ള്ള ഭീ​ഷ​ണി അം​​ഗീ​ക​രി​ക്കാ​നാ​വി​ല്ല, ഈ ​ഭീ​ഷ​ണി​ക​ളെ ഖ​ത്ത​റി​ന് മ​റി​ക​ട​ക്കാ​നാ​കും, രാ​ജ്യ​ത്തി​ന് ബ​ദ​ൽ വി​ത​ര​ണ ശൃ​ഖ​ല​ക​ളു​ണ്ട്. എ​ന്നി​രു​ന്നാ​ലും ഹോ​ർ​മു​സ് അ​ട​ക്കു​ക, ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ അം​​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖ​ത്ത​റി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​റാ​ൻ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മാ​ജി​ദ് അ​ൽ അ​ൻ​സാ​രി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ നീ​ക്ക​ങ്ങ​ൾ മേ​ഖ​ല​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തെ ത​ക​ർ​ക്കു​മെ​ന്നും രാ​ജ്യം ഇ​തി​നെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​

ഇ​റാ​നു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ങ്ങ​ളെ കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ ശേ​ഷം ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​ത്. ഇ​റാ​നു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് ഖ​ത്ത​ർ എ​ന്നും ത​യാ​റാ​ണ്. ഏ​തൊ​രു സം​ഘ​ർ​ഷ​വും ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​നാ​കു എ​ന്നാ​ണ് ഖ​ത്ത​ർ വി​ശ്വ​സി​ക്കു​ന്ന​ത്.

നി​ല​വി​ൽ യൂ​റോ​പ്പി​ൽ നി​ന്ന് ഖ​ത്ത​റി​ന് പ്ര​തി​രോ​ധ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. യു.​കെ, ഇ​റ്റ​ലി, ഫ്രാ​ൻ​സ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ഖ​ത്ത​ർ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. പ്ര​തി​രോ​ധ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തും. നി​ല​വി​ൽ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ യു.​എ​സു​മാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ത്തം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഖ​ത്ത​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ത് ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു, ഖ​ത്ത​ർ അ​തി​ന് വേ​ണ്ടി​യാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സം​ഘ​ർ​ഷം വ​ലി​യ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ പി​ന്നീ​ട് അ​ത് സാ​ധ്യ​മാ​കാ​തെ വ​രും. നി​ല​വി​ലെ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തെ നി​യ​ന്ത്രി​ക്കാ​ൻ ഇ​പ്പോ​ഴും സാ​ധ്യ​മാ​ണെ​ന്നും അ​തി​നാ​യി അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വു​മാ​യി ചേ​ർ​ന്ന് ന​യ​ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ ഖ​ത്ത​ർ തു​ട​രു​മെ​ന്നും മാ​ജി​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranstopattack.immediately
News Summary - Iran must immediately halt the attack.
Next Story