ഇറാന്- ഇസ്രായേല്‍ വെടിനിര്‍ത്തൽ; അമീറിനെ പ്രശംസിച്ച് തുര്‍ക്കിയ പ്രസിഡന്റ്
text_fieldsഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, തുര്‍ക്കി പ്രസിഡന്റ് റജബ്
ത്വയ്യിബ് ഉര്ദുഗാന്
ദോഹ: ഇറാന്- ഇസ്രായേല്‍ വെടിനിര്‍ത്തലിന് നിര്‍ണായക ഇടപെടല്‍ നടത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ പ്രശംസിച്ച് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. അമീറുമായുള്ള ഫോണ്‍ സംഭാഷണത്തില്‍, അല്‍ ഉദൈദ് വ്യോമതാവളത്തിനു നേരെ ഇറാന് നടത്തിയ ആക്രമണത്തില്‍ അപലപിച്ച തുര്‍ക്കി പ്രസിഡന്റ് ഖത്തറിന് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും പറഞ്ഞു.
അതിനിടെ, സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇറാൻ ആക്രമണത്തെ അപലപിച്ച അദ്ദേഹം ഇത് ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും പറഞ്ഞു. എല്ലാ ആക്രമണത്തെയും തള്ളിക്കള്ളയുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

