Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right"അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ...

"അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​നാ​ണ് ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്'

text_fields
bookmark_border
അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​നാ​ണ് ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, അ​ബ്ബാ​സ് അ​രാ​ഗ്ചി

ദോ​ഹ: ഖ​ത്ത​റി​നു നേ​രെ​യു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തെ അ​ല്ല സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും മ​റി​ച്ച്, അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ ദ്രോ​ഹി​ക്കാ​നും അ​വ​രെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി.

യു​ദ്ധ​ത്തി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കു​ന്ന മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ താ​ൽ​പ​ര്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്ന അ​ബ്ബാ​സ് അ​രാ​ഗ്ചി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ​യും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി നി​രാ​ക​രി​ച്ചു. ഖ​ത്ത​റി​ലെ സി​വി​ലി​യ​ൻ, റെ​സി​ഡ​ൻ​ഷ്യ​ൽ പ്ര​ദേ​ശ​ങ്ങ​ളെ​യും ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, എ​ൽ.​എ​ൻ.​ജി ഉ​ൽ​പാ​ദ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

ഇ​ത് ഖ​ത്ത​റി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. മി​സൈ​ലു​ക​ളി​ൽ മാ​ത്ര​മ​ല്ല, ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും, ഖ​ത്ത​ർ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച ഇ​റാ​ന്റെ വി​മാ​ന​ങ്ങ​ളും ഖ​ത്ത​ർ സാ​യു​ധ സേ​ന ചെ​റു​ത്തു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​ർ എ​പ്പോ​ഴും സം​ഭാ​ഷ​ണ​ത്തി​നും ന​യ​ത​ന്ത്ര​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ല്ലാ ക​ക്ഷി​ക​ളു​മാ​യും വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഇ​ട​പെ​ട്ടി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​രം, സു​ര​ക്ഷ, ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ ലം​ഘി​ക്കു​ന്ന ഏ​തൊ​രു ആ​ക്ര​മ​ണ​ത്തെ​യും നേ​രി​ടും.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ ചാ​ർ​ട്ട​റി​ന്റെ ആ​ർ​ട്ടി​ക്കി​ൾ 51 പ്ര​കാ​ര​മു​ള്ള സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​വ​കാ​ശ​ത്തി​ന് അ​നു​സൃ​ത​മാ​യി, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​തെ വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വിശദമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranWargulfqatar​
News Summary - "Iran is trying to drag its neighbors into war."
Next Story