Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറാസ് ലഫാൻ അപകടത്തിൽ...

റാസ് ലഫാൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാർക്ക് ഐ.സി.ബി.എഫിന്റെ അനുശോചനം

text_fields
bookmark_border
റാസ് ലഫാൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാർക്ക് ഐ.സി.ബി.എഫിന്റെ അനുശോചനം
cancel
camera_alt

റാസ് ലഫാൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ

ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിക്കുന്നു

ദോഹ: റാസ് ലഫാനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആദരാഞ്ജലി അർപ്പിച്ചു. തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലെ കഞ്ഞാണി ഹാളിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കൂടിയായ ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസർ ഈഷ് സിംഗാൾ, വിവിധ ഇന്ത്യൻ സംഘടനാ നേതാക്കൾ, കമ്പനി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അംബാസഡർ വിപുൽ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്‌.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐ.സി.ബി.എഫ് മുൻ പ്രസിഡന്റ് നീലാംഗ്ഷു ഡേ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, ട്രാഗ്സ് ജനറൽ മാനേജർ ഇവാൻ മോർഗൻ, ഡോപെറ്റ് പ്രതിനിധി വൈഭവ് എന്നിവർ അനുശോചന സന്ദേശങ്ങൾ നൽകി. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫർ തയ്യിൽ നന്ദിയും പറഞ്ഞു.

ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിങ്, ശങ്കർ ഗൗഡ്, ഖാജ നിസാമുദ്ദീൻ, എസ്. നീലാംബരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റാസ് ലഫാൻ അപകടത്തിൽ ദാരുണമായി മരണമടഞ്ഞ 12 ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയും ഐ.സി.ബി.എഫും സംയുക്തമായി അതിവേഗം ഏകോപിപ്പിച്ചു. അപകടം നടന്നയുടൻ തന്നെ ഇന്ത്യൻ എംബസിയും ഐ.സി.ബി.എഫും തങ്ങളുടെ ടീമുകളെ സജ്ജമാക്കി ബന്ധപ്പെട്ട ഖത്തർ സർക്കാർ വകുപ്പുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, കമ്പനി മാനേജ്മെന്റ് എന്നിവരുമായി അടുത്ത സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചു. നിയമനടപടികൾ, രേഖകളുടെ പൂർത്തീകരണം, ആവശ്യമായ അനുമതികൾ എന്നിവ അതിവേഗം പൂർത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tributeIndian AmbassadorVipulRas Laffan Community Outreach
News Summary - Indian Ambassador Vipul speaks at an event organized to pay tribute
Next Story