Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ.​സി.​സി...

ഐ.​സി.​സി ലൈ​ബ്ര​റി​ക്ക് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റ​ത്തി​ന്റെ പു​സ്ത​ക സ​മ്മാ​നം

text_fields
bookmark_border
ഐ.​സി.​സി ലൈ​ബ്ര​റി​ക്ക് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റ​ത്തി​ന്റെ പു​സ്ത​ക സ​മ്മാ​നം
cancel
camera_alt

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ൾ ഐ.​സി.​സി​യു​ടെ ലൈ​ബ്ര​റി​യി​ലേ​ക്ക് സം​ഭാ​വ​ന ചെയ്യുന്നു

ദോ​ഹ: ലോ​ക പു​സ്ത​ക​ദി​ന​ത്തി​ൽ ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ൾ, ഐ.​സി.​സി​യു​ടെ പു​തി​യ സം​രം​ഭ​മാ​യ ലൈ​ബ്ര​റി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു. മും​ബൈ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ഓ​തേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​സാ​ബു കെ.​സി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ൻ​സീം കു​റ്റ്യാ​ടി, ട്ര​ഷ​റ​ർ അ​ൻ​സാ​ർ അ​രി​മ്പ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വാ​യ​ന​യു​ടെ ഒ​രു പു​തി​യ സം​സ്കാ​ര​ത്തി​ന് ദോ​ഹ​യി​ൽ തു​ട​ക്ക​മാ​കു​ക​യാ​ണെ​ന്നും, പു​സ്ത​കം വാ​യി​ക്കാ​നും ച​ർ​ച്ച​ചെ​യ്യാ​നു​മാ​യി ഇ​നി കോ​ഫി ഷോ​പ്പു​ക​ൾ തേ​ടി പോ​കേ​ണ്ട​തി​ല്ലെ​ന്നും എ.​പി. മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു. വാ​യ​ന​പ്രി​യ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​ല്ലാം ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ൽ ലൈ​ബ്ര​റി​യും വാ​യ​നാ​മു​റി​യും സ​ജ്ജീ​ക​രി​ച്ച ഐ.​സി.​സി നേ​തൃ​ത്വ​ത്തി​ന് ഖി​യാ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ഷ​റ​ഫ് മ​ടി​യാ​രി, മു​ര​ളി വാ​ളൂ​രാ​ൻ, ജാ​ബി​ർ റ​ഹ്മാ​ൻ, ഷ​മി​ന ഹി​ഷാം, നെ​ജി പു​ന്ന​യൂ​ർ​കു​ളം, സ്മി​ത പൗ​ലോ​സ്, ശ്രീ​നാ​ഥ് ശ​ങ്ക​ര​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaawardqatar​Indian Authors Forum
News Summary - ICC Library receives Qatar Indian Authors Forum book award
Next Story