ഭിന്നശേഷിക്കാർക്കായുള്ള പാർക്കിങ് ഇടങ്ങൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: ഭിന്നശേഷിക്കാർക്കായി നീക്കിവെച്ചിരിക്കുന്ന പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തമുള്ള പൗരന്മാരായി പെരുമാറണമെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് ഒരു പൗരന്റെ ഉത്തരവാദിത്തമാണെന്നും, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി. അവർക്കായി പ്രത്യേകം സജ്ജമാക്കിയ പാർക്കിങ് സ്ഥലങ്ങൾ മറ്റുള്ളവർ കൈയേറുന്നത് ഗുരുതരമായ നിയമലംഘനമാണ്.
ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും വാഹനങ്ങളിൽനിന്ന് പുറത്തിറങ്ങാനും പ്രവേശിക്കാനും സൗകര്യമൊരുക്കുന്നതിനാണ് ഇത്തരം പാർക്കിങ് ഇടങ്ങൾ പ്രത്യേകം സംവരണം ചെയ്തിരിക്കുന്നത്. നിയമപരമായ അർഹതയുള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ അവകാശമുള്ളൂ എന്ന് മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു. ഇത്തരം സ്ഥലങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങൾക്കെതിരാണെന്നും, സമൂഹത്തോട് കാണിക്കേണ്ട പരിഗണനയുടെ കൂടി ഭാഗമാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

