Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജോലിസ്ഥലങ്ങളിൽ...

ജോലിസ്ഥലങ്ങളിൽ സുരക്ഷയൊരുക്കാം; നിർദേശങ്ങളുമായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
ജോലിസ്ഥലങ്ങളിൽ സുരക്ഷയൊരുക്കാം; നിർദേശങ്ങളുമായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ സ​ർ​ക്കാ​ർ, അ​ർ​ദ്ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും ജീ​വ​ന​ക്കാ​ർ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​സാ​ധാ​ര​ണ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പെ​ട്ട​ന്ന് പ്ര​തി​ക​രി​ക്കാ​നും ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ഹാ​യി​ക്കും. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ല്ലെ​ങ്കി​ൽ എ​മ​ർ​ജ​ൻ​സി ടീ​മു​ക​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാൻ ശ്രദ്ധിക്കുക

പ്ര​തി​രോ​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക

ജോ​ലി​സ്ഥ​ല​ത്തെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റു​ക​ളെ​ക്കു​റി​ച്ചും ഇ​വാ​ക്വേ​ഷ​ൻ പാ​ത​ക​ളെ​ക്കു​റി​ച്ചും (Evacuation Routes), അ​സം​ബ്ലി പോ​യ​ന്റിനെ (Assembly Point) കുറിച്ചും അ​റി​ഞ്ഞി​രി​ക്കു​ക

എ​മ​ർ​ജ​ൻ​സി കോ​റി​ഡോ​റു​ക​ളി​ലും എ​ക്സി​റ്റു​ക​ളി​ലും ത​ട​സ്സ​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക

ജോ​ലി​സ്ഥ​ല​ത്തെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, തീ​പി​ടു​ത്തം അ​ണ​യ്ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ (Fire Extinguishers) എന്നിവയുടെ സ്ഥാ​നം ശ്ര​ദ്ധി​ക്കു​ക, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക

സു​ര​ക്ഷ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചാ​ൽ

* ജോ​ലി നി​ർ​ത്തി​വെ​ക്കു​ക, പ​രി​ഭ്ര​മി​ക്കാ​തെ ശാ​ന്ത​ത പാ​ലി​ക്കു​ക. സു​ര​ക്ഷാ സ​ന്ദേ​ശ​ങ്ങ​ൾ, അ​ല്ലെ​ങ്കി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക

* നി​ശ്ച​യി​ച്ചി​ട്ടു​ള്ള പാ​ത​ക​ളി​ലൂ​ടെ (Evacuation Routes) സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ങ്ങു​ക

* സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യോ സ​ന്ദ​ർ​ശ​ക​രെ​യോ സ​ഹാ​യി​ക്കു​ക; പ്ര​ത്യേ​കി​ച്ച് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക.

അടിയന്തര സാഹചര്യങ്ങളിൽ

1. അ​പ​ക​ട​ സാഹചര്യത്തിൽ, മു​ന്നോ​ട്ടു​ള്ള പാ​ത സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടാ​ൽ ഒ​ഴി​പ്പി​ക്ക​ൽ പ്ര​ക്രി​യ ഉ​ട​ൻ നി​ർ​ത്തു​ക

2. കെ​ട്ടി​ട​ത്തി​നു​ള്ളി​ലോ പ​രി​സ​ര​ത്തോ സു​ര​ക്ഷി​ത​മാ​യ അ​ഭ​യ​സ്ഥാ​ന​ത്തേ​ക്ക് ഉ​ട​ൻ മാ​റു​ക

3. ഗ്ലാ​സ് ഭി​ത്തി​ക​ളി​ൽ നി​ന്നും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്കു​ക.

4. ഒ​ഴി​പ്പി​ക്ക​ൽ പു​ന​രാ​രം​ഭി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ അ​പ​ക​ടം ഒ​ഴി​ഞ്ഞെ​ന്ന നി​ർ​ദേ​ശം ല​ഭി​ക്കു​ന്ന​ത് വ​രെ അ​ധി​കാ​രി​ക​ളു​ടെ​യോ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക

5. ഇത്തരം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ലി​ഫ്റ്റു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​പ​യോ​ഗി​ക്ക​രു​ത്

6. ഓ​ടു​ക​യോ മു​ന്നി​ലു​ള്ള​വ​രെ ത​ള്ളു​ക​യോ ചെ​യ്യാ​തെ ശാ​ന്ത​മാ​യി നീ​ങ്ങാൻ ശ്രദ്ധിക്കുക.

7. സുരക്ഷിതമായി അ​സം​ബ്ലി പോ​യ​ന്റി​ൽ എ​ത്തി​യാ​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​ധി​കാ​രി​ക​ളോ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് വ​രെ താ​ൽ​ക്കാ​ലി​ക‌​മാ​യി അ​വി​ടെ തു​ട​രു​ക

8. ആ​രെ​ങ്കി​ലും കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​താ​യി സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക

സു​ര​ക്ഷി​ത​മാ​യ സ്ഥാ​നം ഉറപ്പാക്കുക

അടിയന്തര​ സാഹചര്യങ്ങളിൽ, ഉടൻതന്നെ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ അ​പ​ക​ട​സാ​ധ്യ​ത കു​റ​ഞ്ഞ സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്തേ​ക്ക്‌ മാ​റു​ക. പു​ക​യോ മ​റ്റ് അ​പ​ക​ട​ങ്ങ​ളോ പ​ക​രു​ന്ന​ത് ത​ട​യാ​ൻ വാ​തി​ലു​ക​ൾ അ​ടക്കു​കയും നി​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ന്ന വി​വ​രം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ​യോ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​രെയോ അ​ടി​യ​ന്ത​ര ന​മ്പ​റി​ലോ (Emergency Number) അ​റി​യി​ക്കു​ക. എ​മ​ർ​ജ​ൻ​സി ടീ​മു​ക​ളി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കാം. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​ത​ക​ളി​ലൂ​ടെ പു​റ​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newshome ministryGuidelinesgulfWorkplacesensure safety
News Summary - Home Ministry issues guidelines to ensure safety at workplaces
Next Story