ദോഹ: കൊറോണ വൈറസ് വ്യാപനത്തിനിടയിലും വൈദ്യശാസ്ത്രത്തിലും മെഡിക്കല്‍ രംഗത്തും സ്വയംപര്യാപ്തത നിര്‍വഹിക്കാനു ള്ള ഖത്തറിെൻറ നിക്ഷേപം സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ശക് തിപ്പെടുത്തിയതായി ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫിസ് അറിയിച്ചു. ജനസംഖ്യാനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണ ത്തില്‍ ഉള്‍പ്പെടെ ഖത്തര്‍ ഒന്നാമതെത്തി. മറ്റ് നിരവധി ആരോഗ്യ പരിപാലന മാനദണ്ഡങ്ങളില്‍ രാജ്യം ഉയര്‍ന്ന റാങ്കുകളില്‍ എത്തിയിട്ടുമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളോഹരി ഡോക്ടര്‍മാരുള്ളത് ഖത്തറിലാണ്. ആയിരം പേര്‍ക്ക് 77.4 ഡോക്ടര്‍മാരാണ് ഖത്തറിലുള്ളത്. ആരോഗ്യ സംതൃപ്തിയുടെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഖത്തറുള്ളത്. ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ടിെൻറ കണക്കുകള്‍ പ്രകാരം ആരോഗ്യ അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ വലിയ നിക്ഷേപം നടത്തിയ ഖത്തര്‍ ആരോഗ്യ സംതൃപ്തിയിലും മികവ് കാണിക്കുന്നു. ആരോഗ്യ രംഗത്ത് ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തര്‍. 2019ലെ ലെഗാറ്റം പ്രോസ്പെറിറ്റി റാങ്കിങ്ങില്‍ ആരോഗ്യരംഗത്ത് ആദ്യത്തെ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തറിെൻറ സ്ഥാനം. മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനവും ഖത്തറിനാണ്.
മരുന്ന്, വൈദ്യസഹായം തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍ണമായും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഖത്തര്‍ വലിയ മുന്നേറ്റം നടത്തി.
ഹമദ് മെഡിക്കല്‍ കോര്പറേഷന് ഏതു സമയത്തും സുപ്രധാന മരുന്നുകളുടെയും അനുബന്ധ സാധനങ്ങളുടെയും മികച്ച കരുതല്‍ ശേഖരമാണുള്ളത്.