‘പ്രവാസജീവിതത്തിൽ ആരോഗ്യം ഉറപ്പാക്കണം'
text_fieldsഗൾഫ് മാധ്യമം ഖത്തർ റണ്ണിൽ 5 കി.മീ മാസ്റ്റേഴ്സ് വിഭാഗത്തിൽ വിജയിയായ നവാസ്
ദോഹ: പ്രവാസ ജീവിതത്തിൽ ആരോഗ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽ പങ്കെടുത്തതെന്ന് കോഴിക്കോട് വടകര സ്വദേശി പുതിയോട്ടിൽ നവാസ്. 5 കി.മീ മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ 21 മിനുറ്റും 13 സെക്കൻഡ് സമയത്തിനുള്ളിൽ ഫിനിഷ് ചെയ്താണ് നവാസ് ഒന്നാമതെത്തിയത്. ഒഴിവുനേരങ്ങൾ വെറുതെ ഫോണിൽ സമയം ചെലവിടുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദൈനംദിന വ്യാഴാമങ്ങൾ ആരംഭിച്ചതെന്ന് നവാസ് പങ്കുവെച്ചു.
ഇത് ആരോഗ്യത്തിനും മനസ്സിനും ഗുണകരമായപ്പോൾ പിന്നീട് പതിവാക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായി വിവിധ മാരത്തണിൽ പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഖത്തറിലെ എല്ലാ ഇവന്റുകളിലും പരമാവധി പങ്കെടുക്കാറുണ്ട്.പ്രവാസികൾ ആരോഗ്യത്തെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് പറയുന്ന നവാസ്, ഖത്തറിൽ നടക്കുന്ന വിവിധ പരിപാടികളിൽ സൃഹൃത്തുക്കളെ പങ്കെടുപ്പിക്കാൻ ശ്രമിക്കാറുമുണ്ട്. ആരോഗ്യ ജീവിത സന്ദേശവുമായി ഗൾഫ് മാധ്യമം നടത്തുന്ന ഖത്തർ റൺ പോലുള്ള അവസരങ്ങൾ പ്രവാസികൾക്ക് ഏറെ ഗുണകരമാണെന്നും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

