'ആരോഗ്യമാണ് ജീവിതം'- കാമ്പയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍
text_fields'ആരോഗ്യമാണ് ജീവിതം' റിയാദ മെഡിക്കല്‍ സെന്റര്‍ നടത്തിയ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി 'ആരോഗ്യമാണ് ജീവിതം' കാമ്പയിനുമായി റിയാദ മെഡിക്കല്‍ സെന്റര്‍. പൊതുസമൂഹത്തിന്റെ ക്ഷേമത്തിനു ആരോഗ്യകരമായ ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന സന്ദേശം നല്‍കിയാണ് റിയാദ മെഡിക്കല്‍ സെന്റര്‍ ലോകാരോഗ്യ ദിനം ആഘോഷിച്ചത്. വ്യക്തികള്‍ ആരോഗ്യത്തിനു മുന്‍ഗണന നല്‍കാനും ആവശ്യമായ ഘട്ടങ്ങളില്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ബോധപൂര്‍വമായ ജീവിതശൈലി പിന്തുടരാനും ജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍കലാം, കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ. ബിഷ്ണു കിരണ്‍, ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റുകളായ ഡോ. മഞ്ജുനാഥ്, ഡോ. അരുണ്‍കുമാര്‍ എന്നിവർ ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് സത്രീകള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് പഠനക്ലാസ് സംഘടിപ്പിച്ചു.
ഇന്റേണല്‍ മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തിൽ, 'ഞാന്‍ പ്രതിജ്ഞയെടുക്കുന്നു,' ജീവിത ശൈലി രോഗങ്ങള്‍ വരാതിരിക്കാനും അതിനാവശ്യമായ മുന്‍കരുതലുകള്‍ ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കുമെന്ന പ്രതിജ്ഞ പുതുക്കല്‍ കാമ്പയിൻ നടത്തി. ഹൃദയാരോഗ്യത്തെ കുറിച്ചും രോഗം എങ്ങനെ രോഗത്തെ തിരിച്ചറിയാം എന്നീ വിഷങ്ങളിൽ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റ് സെഷനുകള്‍ നടത്തി.
18 ലധികം സ്പെഷ്യാലിറ്റികളും 30 ലധികം വിദഗ്ധരായ ഡോക്ടര്‍മാരും സേവനമനുഷ്ടിക്കുന്ന ജെ.സി.ഐ അംഗീകൃത മള്‍ട്ടി സ്പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റിയാണ് റിയാദ മെഡിക്കല്‍ സെന്റര്‍. റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍, ഫിസിയോതെറാപ്പി തുടങ്ങി ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനം റിയാദ മെഡിക്കല്‍ സെന്ററില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

