Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദ്...

ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

text_fields
bookmark_border
ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
cancel
Listen to this Article

ദോ​ഹ: ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 162 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2021ലെ ​ആ​ദ്യ പാ​ദ​ത്തി​ലെ ക​ണ​ക്കു​ക​ളെ അ​പേ​ക്ഷി​ച്ചാ​ണ് വാ​ർ​ഷി​ക ത​ല​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത് 71.4 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്. ജ​നു​വ​രി​യി​ൽ 21 ല​ക്ഷം യാ​ത്ര​ക്കാ​രും ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 21 ല​ക്ഷം, 28 ല​ക്ഷം യാ​ത്ര​ക്കാ​രും ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്തു. ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ മൂ​ന്ന് പു​തി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടി ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ​ർ​വി​സ്​ ന​ട​ത്തു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ എ​ണ്ണം 153 ആ​യി വ​ർ​ധി​ച്ചു.

ഈ ​വ​ർ​ഷം ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ടേ​ക്ക്ഓ​ഫ്, ലാ​ൻ​ഡി​ങ് ഉ​ൾ​പ്പെ​ടെ 48,680 എ​യ​ർ​ക്രാ​ഫ്റ്റ് മൂ​വ്മെൻറാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 30 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2022 ആ​ദ്യ​പാ​ദ​ത്തി​ൽ 5,85,448 ട​ൺ കാ​ർ​ഗോ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ൽ 1.90 ല​ക്ഷം ട​ണ്ണും ഫെ​ബ്രു​വ​രി​യി​ൽ 1.79ല​ക്ഷം ട​ൺ കാ​ർ​ഗോ​യും മാ​ർ​ച്ചി​ൽ 2.1 ല​ക്ഷം ട​ണ്ണു​മാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ പു​തി​യ ര​ണ്ട് കാ​ർ​ഗോ ഡെ​സ്​​റ്റി​നേ​ഷ​നു​ക​ൾ​ക്കും ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

ആ​ദ്യ​പാ​ദ​ത്തി​ൽ 36 എ​യ​ർ​ലൈ​ൻ പാ​ർ​ട്ട്ണ​ർ​മാ​രാ​ണ് എ​ച്ച്.​ഐ.​എ​ക്കു​ള്ള​ത്. ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഏ​റ്റ​വും തി​ര​ക്കേ​റി​യ അ​ഞ്ച് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഹീ​ത്രു, കൊ​ളം​ബോ, ദു​ബൈ, കാ​ഠ്മ​ണ്ഡു, മാ​ലി എ​ന്നി​വ​യാ​ണ്.

2021 വ​ർ​ഷം കോ​വി​ഡ് കാ​ര​ണ​ത്താ​ൽ യാ​ത്ര വി​പ​ണി​യി​ൽ വ​ൻ ഇ​ടി​വാ​ണ് സം​ഭ​വി​ച്ച​തെ​ന്നും എ​ന്നി​രു​ന്നാ​ലും ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തെ സം​ബ​ന്ധി​ച്ച് നേ​ട്ട​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം, സേ​വ​ന മി​ക​വ്, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലെ നി​ക്ഷേ​പം എ​ന്നി​വ ഇ​തി​ന് സ​ഹാ​യ​ക​മാ​യെ​ന്നും ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ എ​ൻ​ജി. ബ​ദ​ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Airportpassengers
News Summary - Hamad Airport: Increase in the number of passengers
Next Story