Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈ...

വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ലി​ന് ജി.​ബി.​സി.​സി ബി​സി​ന​സ് അ​വാ​ർ​ഡ്

text_fields
bookmark_border
business award
cancel
camera_alt

ജി.​ബി.​സി.​സി ബി​സി​ന​സ് അ​വാ​ർ​ഡ് ബി​ർ​മി​ങ്ഹാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ്, വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ യു.​കെ-​ഇ​റ്റ​ലി ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​ഹീം എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങു​ന്നു

ദോ​ഹ: ലു​ലു ഗ്രൂ​പ്പി​ന്റെ ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യ ബി​ർ​മി​ങ്ഹാ​മി​ലെ വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ (യു.​കെ) ക​യ​റ്റു​മ​തി കേ​ന്ദ്ര​ത്തി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം. ഗ്രേ​റ്റ​ർ ബി​ർ​മി​ങ്ഹാം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡാ​ണ് ര​ണ്ടാം ത​വ​ണ​യും തേ​ടി​യെ​ത്തി​യ​ത്. ബി​ർ​മി​ങ്ഹാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ്, വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ യു.​കെ-​ഇ​റ്റ​ലി ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​ഹീം, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

സ്മാ​ർ​ട്ട് മാ​നു​ഫാ​ക്ച​റി​ങ്, ഡി​സ്ട്രി​ബ്യൂ​ഷ​ൻ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ലി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് മു​ൻ​നി​ര പു​ര​സ്കാ​രം തേ​ടി​യെ​ത്തി​യ​ത്. ന​വീ​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം, ഗ​വേ​ഷ​ണം, ഗു​ണ​നി​ല​വാ​രം, ഉ​പ​ഭോ​ക്തൃ സേ​വ​നം തു​ട​ങ്ങി​യ​വ​യി​ൽ മി​ക​ച്ചു​നി​ൽ​ക്കു​ന്ന വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

2017ൽ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ് ക്വീ​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ വ്യാ​പാ​ര മി​ക​വി​നു​ള്ള ബ്രി​ട്ട​ന്റെ ഏ​റ്റ​വും സ​മു​ന്ന​ത അം​ഗീ​കാ​രം കൂ​ടി​യാ​ണ് ക്വീ​ൻ​സ് അ​വാ​ർ​ഡ്. ഗ്രേ​റ്റ​ർ ബി​ർ​മി​ങ്ഹാം ചേം​ബേ​ഴ്സ് ഓ​ഫ് കോ​മേ​ഴ്സ് ര​ണ്ടാം ത​വ​ണ​യും പു​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് പ​റ​ഞ്ഞു.

‘‘വി​വി​ധ മേ​ഖ​ല​ക​ളി​ലെ ന​വീ​ക​ര​ണം മു​ത​ൽ ഉ​പ​ഭോ​ക്തൃ സേ​വ​നം വ​രെ​യു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും മി​ക​വാ​ർ​ന്ന പ്ര​ക​ട​നം ഞ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി​ട്ടു​ണ്ട്. ഈ ​അം​ഗീ​കാ​ര​ത്തി​നും അ​വ​രു​ടെ നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​ക്കും ചേം​ബ​റി​നോ​ട് ന​ന്ദി പ​റ​യു​ന്നു’’ -ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​താ​ഫ് പ​റ​ഞ്ഞു.

വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ, ലു​ലു ഗ്രൂ​പ് എ​ന്നി​വ​യി​ലെ ടീ​മി​ന്റെ പ്ര​തി​ബ​ദ്ധ​ത​ക്കും പ്ര​വ​ർ​ത്ത​ന​മി​ക​വി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡെ​ന്ന് ഫ​ഹീം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര രം​ഗ​ത്ത് കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളി​ലേ​ക്ക് ഉ​യ​രാ​ൻ ക​രു​ത്തേ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്രി​ട്ട​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ഡി​ൽ ഈ​സ്റ്റി​ലെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി 2013ലാ​ണ് വൈ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​വ​ർ​ത്ത​നം ബ്രി​ട്ട​നി​ൽ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business awardaward
News Summary - GBCC Business Award for Y International
Next Story