ഖത്തറിൽ വരുന്നു, ഫ്യൂവൽ ഫെസ്റ്റ്
text_fieldsഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ഡയറക്ടർ ബോർഡ് അധ്യക്ഷനുമായ സഅ്ദ് ബിൻ അലി അൽ ഖർജിയും മെൽറ്റ് ലൈവ് ഇവന്റ്സിന്റെ ചെയർമാനായ സ്റ്റീവ് ഹാർവിയും കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ലോകപ്രശസ്ത അവതാരകനും കൊമേഡിയനുമായ സ്റ്റീവ് ഹാർവിയും ഒപ്പം ഒരുപിടി വിനോദ പരിപാടികളും ഖത്തറിലേക്ക് എത്തുന്നു. വിസിറ്റ് ഖത്തറും മെൽറ്റ് ലൈവ് ഇവന്റ്സും തമ്മിലെ പുതിയ കരാറിലൂടെയാണ് കാർ ഷോ, ലൈവ് സംഗീതം അടക്കം വിവിധ പരിപാടികൾ ഖത്തറിലേക്കെത്തുന്നത്. ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ഡയറക്ടർ ബോർഡ് അധ്യക്ഷനുമായ സഅ്ദ് ബിൻ അലി അൽ ഖർജിയും മെൽറ്റ് ലൈവ് ഇവന്റ്സിന്റെ ചെയർമാനായ സ്റ്റീവ് ഹാർവിയും ബഹുവർഷ കരാറിൽ ഒപ്പുവെച്ചു. ഖത്തറിലേക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട വിവധ പരിപാടികൾ കൊണ്ടുവരുന്നതാണ് കരാർ.
ഓട്ടോമോട്ടിവ് ഷോയും ലൈവ് സംഗീതവും അരങ്ങേറുന്ന ഫ്യൂവൽ ഫെസ്റ്റ്, വിവിധ വിനോദ പരിപാടികൾ സംയോജിപ്പിച്ചുള്ള സ്റ്റീവ് ഹാർവി ദ ഗോൾഫ് ക്ലാസിക് എന്നീ ആഗോള പരിപാടികളാണ് കരാറിന്റെ ഭാഗമായി ഖത്തറിൽ അടുത്ത വർഷം നടത്തുക.
ഫ്യൂവൽ ഫെസ്റ്റ്, ഗോൾഫ് ക്ലാസിക് തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ ഖത്തറിലെ വിനോദ പരിപാടികൾ വൈവിധ്യവത്കരിക്കുകയും ലോകോത്തര അനുഭവങ്ങൾ നൽകുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയേയുമാണ് എടുത്തുകാണിക്കുന്നതെന്ന് സഅ്ദ് ബിൻ അലി അൽ ഖർജി പറഞ്ഞു.
വിസിറ്റ് ഖത്തറുമായുള്ള പങ്കാളിത്തത്തിലൂടെ ആവേശകരമായ പുതിയ അധ്യായത്തിന് ഖത്തറിൽ തുടക്കംകുറിക്കുകയാണ്. ഈ പരിപാടികൾ വിനോദത്തേക്കാൾ കൂടുതൽ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിക്കും. അവ സംസ്കാരിക ആഘോഷങ്ങൾക്കും മറക്കാനാവാത്ത അനുഭവങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉറപ്പാണെന്നും -സ്റ്റീവ് ഹാർവി പറഞ്ഞു. രാജ്യത്തെ വിനോദ പരിപാടികൾ വികസിപ്പിക്കുന്നതിനും ആഗോള സന്ദർശകരെ ആകർഷിക്കാനുമാണ് പുതിയ പങ്കാളിത്തത്തിലൂടെ വിസിറ്റ് ഖത്തർ ലക്ഷ്യമിടുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

