Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളിയായ മുൻ അധ്യാപിക ഖത്തറിൽ മരിച്ച നിലയിൽ
text_fieldsbookmark_border
ദോഹ: തൊടുപുഴ സ്വദേശിയായ മുൻ അധ്യാപികയെ ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ കീരിക്കോട് സ്വദേശി പറമ്പുകാട്ട് ശങ്കരപ്പിള്ളയുടെയും അമ്മിണിയുടെയും മകൾ അർച്ചന രാകേഷ്(40) ആണ് മരിച്ചത്.
ദോഹ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ മുൻ അധ്യാപികയായിരുന്നു. ഭർത്താവ് രാകേഷ് സി.ബി.ക്യു ബാങ്കിൽ ജീവനക്കാരനാണ്. മക്കൾ: കാർത്തിക്(11), ദേവു (6). ഇരുവരും ലയോള ഇൻറർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്.
വുഖൈറിലെ ബർവ ഒയാസിസ് കോമ്പൗണ്ടിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

