ഫിറ്റ്നസ് പരിശീലനവും വടംവലി മത്സരവും
text_fieldsഖത്തർ മലയാളീസ്, ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി എന്നിവർ ചേർന്ന് സംഘടിപ്പിച്ച വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ മലയാളീസ്, ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി എന്നിവർ ചേർന്ന് വ്യായാമ പരിശീലനവും, കായിക മത്സരങ്ങളും നടത്തി. ചെയർമാൻ സതീർ അലി തിരൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, കോഓഡിനേറ്റർ അക്കു അക്ബർ സ്വാഗതം പറഞ്ഞു.
ഗിന്നസ് വേൾഡ് റെക്കോഡ് ഉടമയായ ട്രെയിനർ ഷഫീഖ് മുഹമ്മദ്, ജാസിം ഖലീഫ, ഷെറിൻ, സംഗീത തുടങ്ങിയവർ ക്ലാസുകളെടുത്തു.
ഏറോബിക് ഡാൻസ്, സുംബാ, ഫിറ്റ്നസ് ചാലഞ്ചുകൾ, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചു. വെള്ളിയാഴ്ചകളിൽ രാവിലെയും, തിങ്കളാഴ്ചകളിൽ വൈകീട്ടും മുംതസാ പാർക്കിൽ വ്യായാമ പരിശീലനം ഉണ്ടാവുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

