Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം
cancel
camera_alt

യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ൽ കൊ​ല്ലം

ജി​ല്ല​യി​ലെ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ

ദോ​ഹ: നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി നേ​ടി​യ അ​ത്യു​ജ്ജ​ല വി​ജ​യം ആ​ഘോ​ഷി​ച്ച് കൊ​ല്ലം ജി​ല്ലാ ഇ​ൻ​കാ​സ് പ്ര​വ​ർ​ത്ത​ക​ർ. തു​മാ​മ ഭാ​ര​ത് ടേ​സ്റ്റ് റെ​സ്റ്റാ​റ​ന്റി​ൽ ഒ​ത്തു​കൂ​ടി​യ പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് വി​ജ​യാ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ലെ എ​ട്ട് നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ നേ​ടി ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ ടീം ​യു.​ഡി.​എ​ഫി​നെ ഇ​ൻ​കാ​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. ജില്ലാ നേ​താ​വാ​യ ഹാ​ഷിം അ​പ്സ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നി​ൽ​കു​മാ​ർ കു​ണ്ട​റ, മു​ഹ​മ്മ​ദ് ഷാ, ​ജോ​സ്ച​വ​റ, മു​ഹ​മ്മ​ദ് റാ​ഫി, നി​ഷാ​ദ് കൊ​ട്ടാ​ര​ക്ക​ര, ജെ​സി​ൻ ക​രു​നാ​ഗ​പ്പ​ള്ളി, ജേ​ക്ക​ബ് പ​ത്ത​നാ​പു​രം, ഷി​ബു ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി. നൗ​ഷാ​ദ് അ​ഞ്ച​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationelection victoryelection
News Summary - Election victory celebration
Next Story