ഐക്യദാർഢ്യമറിയിച്ച് ഈജിപ്ത്
text_fieldsദോഹ: ഇസ്രായേലിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചും ഖത്തറിന് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ സന്ദേശം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്ക് ലഭിച്ചു. വ്യാഴാഴ്ച രാവിലെ അമീരി ദിവാനിലെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഈജിപ്തിന്റെ വിദേശകാര്യ, കുടിയേറ്റ, പ്രവാസികാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ആതിയാണ് അമീറിന് സന്ദേശം നൽകിയത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട ഈജിപ്തിന്റെ പ്രതിനിധി ഖത്തറിനും ഇവിടത്തെ ജനങ്ങൾക്കുമുള്ള പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഈജിപ്തിന്റെ പിന്തുണക്കും ഈജിപ്ത് ജനതയുടെ കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും അമീർ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

