'മഴയോരത്ത്': തനിമ അവാർഡ് ദാനം
text_fields‘മഴയോരത്ത്’ തനിമ അവധിക്കാല രചന മത്സര വിജയികൾ വിശിഷ്ടാതിഥികൾക്കും സംഘാടകർക്കുമൊപ്പം
ദോഹ: തനിമ ഖത്തറും റേഡിയോ മലയാളവും സംയുക്തമായി നടത്തിയ അവധിക്കാല രചന മത്സരങ്ങളുടെ അവാർഡ് ദാനം റയ്യാൻ സി.ഐ.സി ഹാളിൽ നടന്നു. തനിമ ഖത്തർ ഡയറക്ടർ ആർ.എസ് അബ്ദുൽ ജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ . സാബു കെ. സി ഉദ്ഘാടനം ചെയ്തു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ആർ.ജെ. രതീഷ്, ലൈബ അബ്ദുൽ ബാസിത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് രചന മത്സരങ്ങളുടെ അവലോകനവും ഫലപ്രഖ്യാപനവും നടന്നു. കഥ - കവിത രചന, യാത്രാനുഭവം എന്നീ ഇനങ്ങളിൽ ഇരുനൂറിലധികം രചനകൾ ലഭിച്ചിരുന്നു. കഥ രചനയുടെ അവലോകനം നോവലിസ്റ്റ് കെ.പി രാമനുണ്ണി നിർവഹിച്ചു. ചെറുകഥാകൃത്ത് പി.കെ. പാറക്കടവ് വിജയികളെ പ്രഖ്യാപിച്ചു. നിയാസ് ടി.എം ഒന്നാം സ്ഥാനവും അജി കമാൽ രണ്ടാം സ്ഥാനവും നേടി. നാസിമുദ്ദീൻ കെ, മുനീറ എം.കെ. എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു. അമൽ ഫർമിസ്, ഹുസൈൻ തൃത്താല, പ്രഹ്ലാദ് കൊങ്ങത്ത് , ശംസുദ്ദീൻ ഇ.കെ, ബിയ ജോസ്, ഇബ്രാഹിം അബൂബക്കർ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
വി.ജി തമ്പി, കെ.ടി. സൂപ്പി മാസ്റ്റർ എന്നിവർ കവിത രചനയുടെ ജൂറി അംഗങ്ങളായി. കെ.ടി സൂപ്പി രചനകളുടെ അവലോകനവും ഫലപ്രഖ്യാപനവും നടത്തി. സക്കീർ ഹുസ്സൈൻ ഒന്നാം സ്ഥാനവും അബ്ദുൽ റഹ്മാൻ എ. കെ രണ്ടാം സ്ഥാനവും രമേശ് രാമചന്ദ്രൻ നായർ മൂന്നാം സ്ഥാനവും നേടി. ഷിജു മാവേലിക്കര , ജാസ്മിൻ ഹാനി, അനസ് അഷ്റഫ്, സന്തോഷ് കണ്ണംപറമ്പിൽ, ഗസ്ന കെ വി , വിമൽ വാസുദേവ് , ഷംന ആസ്മി , നബില റിയാസ്, നൗഫീൽ ഇല്ലത്ത് , സി. എച്ച് ഫസ്ന യൂസുഫ് എന്നിവർ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി.
യാത്രാനുഭവങ്ങളുടെ അവലോകനം മാധ്യമപ്രവർത്തകൻ എ. റഷീദുദ്ദീൻ നിർവഹിച്ചു. എഴുത്തുകാരനും യാത്രികനുമായി പി.ടി. യൂനുസ് ചേന്ദമംഗലൂർ വിജയികളെ പ്രഖ്യാപിച്ചു.
ഡോ. ഷെറിൻ ഷഹാന ഒന്നാം സ്ഥാനവും ഷിറിൻ ഷബീർ, ജിജോയ് ജോർജ് എന്നിവർ രണ്ടാം സ്ഥാനവും ഷീബ അശോകൻ മൂന്നാം സ്ഥാനവും നേടി. അമൽ ഫെർമിസ് , തൗഫീഖ് ഇ എന്നിവർക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട രചനകളുടെ ഓൺലൈൻ പതിപ്പിന്റെ പ്രകാശനം ഡോ. സാബു കെ.സി നിർവഹിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജിറ്റ്കോ ഗ്രൂപ് ഓപ്പറേഷൻസ് മാനേജർ നവാസ് റസാഖ്, അൻവർ ഹുസ്സൈൻ, ആർ. ജെ. രതീഷ്, തനിമ അസി. ഡയറക്ടർ അഹമ്മദ് ഷാഫി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിജു വർഗീസ്, വിമൽ വാസുദേവ്, ബിയ ജോസ്, സുബൈർ കെ.കെ എന്നിവർ കവിതകൾ ആലപിച്ചു. ഫൈസൽ അബൂബക്കറിന്റെ ദൈവ പ്രകീർത്തന കവിതാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ തനിമ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സ്വാഗതം ആശംസിച്ചു. തനിമ എക്സിക്യൂട്ടിവ് മെംബർ യൂസുഫ് പുലാപ്പറ്റയായിരുന്നു അവതാരകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

