സി.വി. ശ്രീരാമൻ ചെറുകഥാ പുരസ്കാര സമർപ്പണം 28ന്
text_fieldsദോഹ: പത്താമത് സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ ചെറുകഥാ സാഹിത്യ പുരസ്കാര സമർപ്പണം ഡിസംബർ 28ന് നടക്കുന്ന ചടങ്ങിൽ കൈമാറും. ഇംഗ്ലണ്ടിൽനിന്നുള്ള മലയാളി എഴുത്തുകാരി ലിൻസി വർക്കിയാണ് ഈ വർഷത്തെ പുരസ്കാര ജേതാവ്. ‘പാദാന്‍ ആരാമിലെ പ്രണയികള്‍’ എന്ന ലിൻസിയുടെ ചെറുകഥയാണ് പുരസ്കാരം നേടിയത്.
പ്രശസ്ത സാഹിത്യകാരന്മാരായ ടി.ഡി. രാമകൃഷ്ണന്, വി. ഷിനിലാല്‍, എസ്. സിതാര എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. 50,000 ഇന്ത്യൻ രൂപയും പ്രശസ്തിഫലകവും ഡിസംബർ 28 വ്യാഴാഴ്ച വൈകീട്ട് 6:30ന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. ചടങ്ങിൽ ടി.ഡി. രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

