Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഴി​മ​തി, കൈ​ക്കൂ​ലി...

അ​ഴി​മ​തി, കൈ​ക്കൂ​ലി അ​ഞ്ചു പേ​ർ​ക്ക് ത​ട​വും പി​ഴ​യും; ഒ​രു ഖ​ത്ത​രി ജീ​വ​ന​ക്കാ​രി​ക്കും 4 അ​റ​ബ് പൗ​ര​ന്മാ​ർ​ക്കു​മാ​ണ് നാ​ല് വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്

text_fields
bookmark_border
അ​ഴി​മ​തി, കൈ​ക്കൂ​ലി അ​ഞ്ചു പേ​ർ​ക്ക് ത​ട​വും പി​ഴ​യും; ഒ​രു ഖ​ത്ത​രി ജീ​വ​ന​ക്കാ​രി​ക്കും 4 അ​റ​ബ് പൗ​ര​ന്മാ​ർ​ക്കു​മാ​ണ് നാ​ല് വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്
cancel

ദോ​ഹ: അ​ഴി​മ​തി, കൈ​ക്കൂ​ലി കേ​സി​ൽ ഒ​രു ഖ​ത്ത​രി ജീ​വ​ന​ക്കാ​രി​ക്കും 4 അ​റ​ബ് പൗ​ര​ന്മാ​ർ​ക്കും നാ​ല് വ​ർ​ഷം ത​ട​വും പി​ഴ​യും. വാ​ണി​ജ്യ -വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ക്കും നാ​ല് വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ഖ​ത്ത​ർ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കൈ​ക്കൂ​ലി വാ​ങ്ങി​യ ഖ​ത്ത​രി ഉ​ദ്യോ​ഗ​സ്ഥ​ക്കും കൈ​ക്കൂ​ലി ന​ൽ​കി​യ പ്ര​വാ​സി​ക​ൾ​ക്കും ത​ട​വു​ശി​ക്ഷ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് റി​യാ​ൽ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. ഒ​രാ​ളെ കോ​ട​തി കു​റ്റ വി​മു​ക്ത​നാ​ക്കി.

വാ​ണി​ജ്യ -വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ഷീ​ഷാ ക​ഫേ​ക​ൾ, മ​സാ​ജ് സെ​ന്റ​റു​ക​ൾ എ​ന്നി​വ​ക്കു​ള്ള ലൈ​സ​ൻ​സു​ക​ൾ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ന​ൽ​കു​ന്ന​തി​നാ​യി പ്ര​തി കൂ​ട്ടു​നി​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ആ​കെ 201,140 ഖ​ത്ത​ർ റി​യാ​ലാ​ണ് പ്ര​തി​ക​ൾ കൈ​ക്കൂ​ലി​യാ​യി ന​ൽ​കി​യി​രു​ന്ന​ത്. കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​നും പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നും ഉ​ദ്യോ​ഗ​സ്ഥ​ക്ക് 4 വ​ർ​ഷം ത​ട​വും, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന് ഒ​രു വ​ർ​ഷം അ​ധി​ക ത​ട​വും വി​ധി​ച്ചു.

കൂ​ടാ​തെ കൈ​ക്കൂ​ലി തു​ക​ക്ക് തു​ല്യ​മാ​യ പി​ഴ​യും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന് അധിക പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത ഈ​ജി​പ്ഷ്യ​ൻ പൗ​ര​നാ​യ പ്ര​ധാ​ന പ്ര​തി​ക്ക് 4 വ​ർ​ഷം ത​ട​വും പ​ണം വെ​ളു​പ്പി​ച്ച​തി​ന് ഒ​രു വ​ർ​ഷം അ​ധി​ക ത​ട​വി​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ, കൈ​ക്കൂ​ലി തു​ക​ക്ക് തു​ല്യ​മാ​യ പി​ഴ​യും ചു​മ​ത്തും. ശി​ക്ഷ​ക്ക് ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്തും. കൈ​ക്കൂ​ലി ന​ൽ​കാ​ൻ സ​ഹാ​യി​ച്ച​തി​ന് മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്കും 4 വ​ർ​ഷം വീ​തം ത​ട​വും പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​ക​ളു​ടെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:briberydohacorruptionqatar​Employee arrested
News Summary - Corruption and Bribery: Five Sentenced to Prison and Fines; One Qatari Employee and Four Arab Nationals Receive Four-Year Jail Terms.
Next Story