Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊതുകുജന്യ...

കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത; മുനിസിപ്പാലിറ്റി മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കുന്നു

text_fields
bookmark_border
കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത; മുനിസിപ്പാലിറ്റി മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കുന്നു
cancel

രാജ്യത്ത് കൊതുകുകളുടെ പ്രജനനം തടയുന്നതിനും പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ സ്വീകരിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. 'ജീവിതനിലവാരം ഉയർത്തുക' എന്ന ലക്ഷ്യത്തോടെ ഖത്തർ നാഷണൽ വിഷൻ 2030ന്റെ ഭാഗമായാണ് പ്രതിരോധ -ബോധവൽകരണ കാമ്പയിൻ നടത്തുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അപകടകാരികളായ പ്രാണികളിലൊന്നാണ് കൊതുക്. ഇവയുടെ പ്രജനനം എങ്ങനെ നിയന്ത്രിക്കണമെന്നും വീട്ടിൽ കൊതുക് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പലർക്കും ഇപ്പോഴും അറിയില്ല. കൊതുകു കടിയിൽ നിന്നും അവയുടെ വളർച്ചയിൽ നിന്നും രക്ഷനേടാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു.

പ്രജനനം എങ്ങനെ തടയാം

  • വെള്ളം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യുക
  • വാട്ടർ ടാപ്പുകളിലെ ചോർച്ച പരിഹരിക്കുക
  • എയർ കണ്ടീഷണറുകളിൽ നിന്നും ചെടികളിൽ നിന്നും ഒഴുകുന്ന വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
  • പഴയ ടയറുകൾ, പാത്രങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക
  • പക്ഷികൾക്കും മൃഗങ്ങൾക്കും നൽകുന്ന കുടിവെള്ളം ദിവസവും മാറ്റുക
  • കിണറുകളും വാട്ടർ ടാങ്കുകളും ഭദ്രമായി അടച്ചു വയ്ക്കുക.

വ്യക്തിഗത സുരക്ഷ

  • - സൂര്യാസ്തമയത്തിന് മുൻപ് വീടിന്റെ ജനലുകളും വാതിലുകളും അടയ്ക്കുക
  • - ശരീരമാകെ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക
  • - ജനൽ ഗ്രില്ലുകൾ / കൊതുക് വലകൾ ഉറപ്പുവരുത്തുക

കൊതുകിന്റെ ജീവിതചക്രം

വിവിധ വളർച്ചാ ഘട്ടങ്ങളിലൂടെയാണ് കൊതുകുകളുടെ പ്രജനനം നടക്കുന്നത്. 7 മുതൽ 14 ദിവസത്തിനുള്ളിൽ ഒരു കൊതുകിന്റെ ജീവിതചക്രം പൂർത്തിയാകുന്നു.

മുട്ട: കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ഉപരിതലത്തിലാണ് പെൺകൊതുകുകൾ മുട്ടയിടുന്നത്.

ലാർവ: മുട്ട വിരിഞ്ഞുണ്ടാകുന്ന ഇവ വെള്ളത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് വളരുന്നു.

പ്യൂപ്പ: വെള്ളത്തിനടിയിൽ ഭക്ഷണമുപേക്ഷിച്ചു കഴിയുന്ന ഈ ഘട്ടത്തിന് ശേഷം കൊതുക് പൂർണ്ണവളർച്ചയെത്തുന്നു.

പൂർണ്ണ വളർച്ചയെത്തിയ കൊതുക്: വെള്ളത്തിൽ നിന്ന് പുറത്തുവരുന്നതോടെ ഇവ ഭക്ഷണത്തിനായി മനുഷ്യരെയും മറ്റും തേടിയിറങ്ങുന്നു.

സേ​വ​ന​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക

കൊ​തു​കു ന​ശീ​ക​ര​ണ​ത്തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ശു​ചി​ത്വ വി​ഭാ​ഗം രാ​സ-​ജൈ​വ നി​യ​ന്ത്ര​ണ മാ​ർ​ഗ്ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് സു​ര​ക്ഷി​ത​മാ​ണ്. നി​ങ്ങ​ളു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​തു​കു​ശ​ല്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthnewsQatarNewsMosquito Diseases
News Summary - Be careful against mosquito-borne diseases
Next Story