ഡെംബെലെ ബാലൺ ഡിഓറിന് അർഹൻ -നാസർ അൽ ഖുലൈഫി
text_fieldsഒസ്മാൻ ഡെംബെലെ, നാസർ അൽ ഖുലൈഫി
ദോഹ: 202ലെ ബാലൺ ഡിഓർ അവാർഡിന് പി.എസ്.ജിയുടെ ഒസ്മാൻ ഡെംബെലെ അർഹനാണെന്നും സീസണിൽ അത്ഭുതകരമായ പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും പി.എസ്.ജി പ്രസിഡന്റും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ചെയർമാനുമായി നാസർ അൽ ഖുലൈഫി. ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ ബയേണിന് എതിരായ മത്സരത്തിന് മുന്നോടിയായാണ് നാസർ അൽ ഖുലൈഫിയുടെ പ്രസ്താവന.ഡെംബെലെയുട ഇത്തവണത്തെ അത്ഭുതകരമായ സീസൺ കണക്കിലെടുക്കുമ്പോൾ, അദ്ദേഹം ബാലൺ ഡിഓർ നേടുമെന്നതിൽ സംശയമില്ല. 33 ഗോളുകളും 15 അസിസ്റ്റുകളുമായാണ് സീസൺ പൂർത്തിയാക്കിത്. ഡെംബെലെ ബാലൺ ഡിഓർ നേടുമെന്നതിൽ സംശയമില്ല -താരത്തിന്റെ അസാധാരണ പ്രകടനത്തെ പ്രശംസിച്ച് നാസർ അൽ ഖുലൈഫി പറഞ്ഞു.
ഡെംബെലെയുടെ വിജയം പി.എസ്.ജി ക്ലബിന്റെയും പ്രധാന നേട്ടമായാണ് കണക്കാക്കുന്നത്. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം എല്ലാവരും ടീമിനായി കളിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്ലബ് ലോകകപ്പിന് എതിരായ ആരോപണങ്ങൾക്ക് എതിരെയും നാസർ അൽ ഖുലൈഫി പ്രതികരിച്ചു. ഇതുപോലുള്ള ടൂർണമെന്റുകൾ സംഘടിപ്പിക്കുമ്പോൾ, ചില അപൂർണതകർ ഉണ്ടായേക്കാം. എന്നാൽ, മൊത്തത്തിൽ നോക്കിയാൽ ഇത് അതിശയകരമായ ഒരു മത്സരമാണ്. ഫുട്ബാളിന് ഒരു പുതിയ വിപണി സൃഷ്ടിക്കുകയും ക്ലബിന്റെ ബ്രാൻഡിനെ മൊത്തത്തിൽ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മുൻകാലങ്ങളിൽ, ക്ലബുകളും കളിക്കാരും ലോകകപ്പിൽ ഇത്തരത്തിൽ സജീവമായി പങ്കെടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല, ഇത് വളരെ പോസിറ്റിവ് ആയി നമ്മൾ ചിന്തിക്കണം.പുതുക്കിയ ക്ലബ് ലോകകപ്പ് ഫോർമാറ്റിനെയും സംയോജിപ്പിച്ച മത്സര ഷെഡ്യൂളിനെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പുതിയ ഫോർമാറ്റിൽ ക്ലബ് ലോകകപ്പിന്റെ ആദ്യ കിരീടം നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും നാസർ അൽ ഖുലൈഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

