എല്ലാ ആക്രമണവും ഉടൻ നിർത്തണം; ഇറാനോട് അറബ് രാജ്യങ്ങൾ
text_fieldsദോഹ: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു ജി.സി.സി രാജ്യങ്ങളും ജോർഡനും. രാജ്യങ്ങളുടെ പരമാധികാരം, പ്രദേശിക സമഗ്രത, അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്ന് ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ജോർഡൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടികാട്ടി.
മേഖലയിലെ രാജ്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. പ്രോക്സികളുടെ ഉപയോഗം ഉൾപ്പെടെ അയൽ രാജ്യങ്ങൾക്കെതിരായ എല്ലാ ആക്രമണവും ഭീഷണിയും ഉടനടി നിർത്തണമെന്ന് ഇറാനോട് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
മാതൃരാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ നിലനിർത്തുന്നതിൽ ശക്തമായ കവചമായും കാവൽക്കാരായും പ്രവർത്തിക്കുന്ന സായുധ സേനയെയും സുരക്ഷാ വിഭാഗങ്ങളുടെ സേവനങ്ങളെയും അറബ് രാജ്യങ്ങൾ അഭിനന്ദിച്ചു. തങ്ങളുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശവും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

