അൽ ദുഹൈൽ, ഗറാഫ ക്വാർട്ടറിൽ
text_fieldsഅമീർ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ കടന്ന അൽ ഗറാഫ ടീം
അംഗങ്ങളുടെ
ആഹ്ലാദം
ദോഹ: ഖത്തറിലെ ചാമ്പ്യൻ ക്ലബുകളുടെ പോരാട്ടമായ അമീർ കപ്പ് ഫുട്ബാളിൽ ക്വാർട്ടർ ഫൈനലിൽ ഇടം നേടി അൽ ഷഹാനിയ, അൽ അഹ്ലി, അൽ ദുഹൈൽ, അൽ റയ്യാൻ, അൽ ഗറാഫ ടീമുകൾ. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ അൽ ഷഹാനിയ 2-0ത്തിന് മിസൈമീറിനെ തോൽപിച്ചു.
അൽ അഹ്ലി ഏകപക്ഷീയമായ ഒരു ഗോളിന് ഖത്തർ സ്പോർട്സ് ക്ലബിനെയാണ് തോൽപിച്ചത്. തിങ്കളാഴ്ച നടന്ന ശക്തമായ മത്സരത്തിൽ അൽ ദുഹൈൽ അൽ സൈലിയയെ 4-2ന് വീഴ്ത്തി. മറ്റൊരു മത്സരത്തിൽ അൽ റയ്യാൻ 4-2ന് ലുസൈലിനെയും തോൽപിച്ചു.
ചൊവ്വാഴ്ച നടന്ന ആദ്യ മത്സരത്തിൽ അൽ ഗറാഫ 2-1ന് അൽ ഖോറിനെ വീഴ്ത്തി ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടർ ഫൈനലിലെ അവസാന ദിനങ്ങളിൽ ബുധനാഴ്ച അൽ വക്റ -ഉംസലാലിനെയും അൽ ഷമാൽ -അൽ അറബിയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

