‘അകുവാഖ്’ കുടുംബ സംഗമവും നോമ്പുതുറയും
text_fieldsഎം മുഹമ്മദലി, നിഷാദ് കാരക്കാട്ട്, അബ്ദുൽ സലാം. എം
ദോഹ: അയിരൂർ കോടത്തൂർ വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ (അകുവാഖ്) വാർഷിക കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു. പ്രദേശ വാസികളായ പ്രവാസികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഭാരവാഹികൾ: എം മുഹമ്മദലി (പ്രസി.), അഷ്റഫ് എം, എ.ടി. അബ്ദുൽസലാം (വൈസ് പ്രസി.), നിഷാദ് കാരക്കാട്ട് (ജന. സെക്ര.), അബ്ദുൽ മുനീർ പി (സെക്ര.), അബ്ദുൽ സലാം എം (ട്രഷ.). ബഷീർ ടി, മൊയ്തുട്ടി കരുവീട്ടിൽ, ഹബീബ് കെ, നിയാസ് അഹമ്മദ് കെ, മുജീബ് അറയ്ക്കൽ, യൂസഫ് അറക്കൽ, ഫിറോസ് മാനാത്പറമ്പിൽ, സയീദ് കാരക്കാട്ട്, അബ്ദുട്ടി സി, ജാഷിർ ഉളിയത്തേൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. കുടുംബ സംഗമത്തിൽ കുറ്റ്യാടി ഖുർആൻ കോളജ് മാനേജിങ് കമ്മറ്റി പ്രസിഡന്റ് എ.കെ. നാസർ റമദാൻ സന്ദേശം നൽകി. പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഷാദ് കാരക്കാട്ട് സ്വാഗതവും അഷ്റഫ് എം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

