Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദോ​ഹ​യി​ലേ​ക്ക്...

ദോ​ഹ​യി​ലേ​ക്ക് പ​റ​ന്ന് ആ​കാ​ശ എ​യ​ർ

text_fields
bookmark_border
akasa air
cancel
camera_alt

ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ആ​കാ​ശ എ​യ​ർ

ദോ​ഹ: ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​യാ​യ ആ​കാ​ശ എ​യ​റി​ന്റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സി​ന് മും​ബൈ-​ദോ​ഹ സെ​ക്ട​റി​ൽ തു​ട​ക്കം കു​റി​ച്ചു. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു ആ​കാ​ശ എ​യ​റി​ന്റെ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ആ​കാ​ശ എ​യ​റി​ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വ​ര​വേ​ൽ​പ് ന​ൽ​കി.

മും​ബൈ​യി​ൽ​നി​ന്ന് വൈ​കു​ന്നേ​രം 5.45ന് ​പ​റ​ന്നു​യ​ർ​ന്ന വി​മാ​നം രാ​ത്രി 7.40ഓ​ടെ ദോ​ഹ​യി​ലെ​ത്തി. പൂ​ർ​ണ​​മാ​യും വ​നി​താ ജീ​വ​ന​ക്കാ​ർ നി​യ​ന്ത്രി​ച്ച വി​മാ​ന​മാ​യാ​ണ് ആ​കാ​ശ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ര​ണ്ട് പൈ​ല​റ്റു​മാ​രും അ​ഞ്ച് കാ​ബി​ൻ ക്രൂ​മാ​രും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും വ​നി​ത​ക​ളാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ, ഇ​ന്ത്യ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ദോ​ഹ​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു. ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന 47ാമ​ത്തെ വി​ദേ​ശ വി​മാ​ന ക​മ്പ​നി​യാ​ണ് ആ​കാ​ശ. എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ദോ​ഹ​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​വ​ർ.

2022 ആ​ഗ​സ്റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ആ​കാ​ശ എ​യ​റി​ന്റെ ആ​ദ്യ അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സാ​ണ് ദോ​ഹ​യി​ലേ​ക്കു​ള്ള​ത്. ബു​ധ​ൻ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ്. മും​ബൈ​യി​ൽ​നി​ന്ന് 5.45ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 7.40ന് ​ദോ​ഹ​യി​ലെ​ത്തും. ദോ​ഹ​യി​ൽ​നി​ന്ന് രാ​ത്രി 8.40ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 2.45ന് ​മും​ബൈ​യി​ലെ​ത്തും.

ദോ​ഹ​യി​ല്‍നി​ന്ന് അ​ധി​കം വൈ​കാ​തെ​ത​ന്നെ കേ​ര​ള​ത്തി​ലേ​ക്കും സ​ര്‍വി​സ് ന​ട​ത്താ​ന്‍ ആ​കാ​ശ​ക്ക് പ​ദ്ധ​തി​യു​ണ്ട്. ഖ​ത്ത​റി​ല്‍നി​ന്നു​ള്ള അ​മി​ത​മാ​യ നി​ര​ക്കി​ന് ഒ​രു പ​രി​ധി​വ​രെ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ എ​യ​ർ​ലൈ​ൻ​സി​ന്റെ വ​ര​വ്.

കു​വൈ​ത്ത്, റി​യാ​ദ്, ജി​ദ്ദ തു​ട​ങ്ങി​യ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ട​ൻ ആ​കാ​ശ സ​ർ​വി​സ് ആ​രം​ഭി​ക്കും. മും​ബൈ, ബം​ഗ​ളൂ​രു ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​കാ​ശ നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലെ 19 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight ServiceQatar NewsAkasa Air
News Summary - Akasa Air flying to Doha
Next Story