Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅഫ്​ഗാൻ സമാധാന യോഗം:...

അഫ്​ഗാൻ സമാധാന യോഗം: സൈനിക മുന്നേറ്റത്തിലൂടെ അധികാരം പിടിക്കുന്നവരെ അംഗീകരിക്കില്ല

text_fields
bookmark_border
അഫ്​ഗാൻ സമാധാന യോഗം: സൈനിക മുന്നേറ്റത്തിലൂടെ അധികാരം പിടിക്കുന്നവരെ അംഗീകരിക്കില്ല
cancel
camera_alt

അഫ്​ഗാൻ സർക്കാറി​‍െൻറ പ്രത്യേക ദൂതൻ അബ്​ദുല്ല അബ്​ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം 

ദോഹ: ​സൈനിക മുന്നേറ്റത്തിലൂടെയും അക്രമത്തിലൂടെയും അധികാരം അടിച്ചേൽപിക്കുന്ന ഭരണകൂടങ്ങളെ അംഗീകരിക്കില്ലെന്ന ആഹ്വാനവുമായി അഫ്​ഗാൻ സമാധാനത്തിനായി​ ദോഹയിൽ നടന്ന രാജ്യാന്തര ഉച്ചകോടി സമാപിച്ചു. അമേരിക്കൻ നേതൃത്വത്തിൽ നടന്ന നയതന്ത്ര യോഗത്തിൽ അവസാന ദിനം ഇന്ത്യയും ചർച്ചയിൽ പ​ങ്കെടുത്തു.

ചൈന, ഉസ്​ബകിസ്​താൻ, അമേരിക്ക, പാകിസ്​താൻ, ​ബ്രിട്ടൻ, ആതിഥേയരായ ഖത്തർ എന്നിവരുടെ പ്രത്യേക ദൂതന്മാരാണ്​ യോഗത്തിൽ പ​ങ്കെടുത്തത്​. വ്യാഴാഴ്​ച ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ സമാധാന യോഗത്തിൽ പങ്കാളിയായി ഇന്ത്യൻ നിലപാട്​ വ്യക്​തമാക്കി. അതിവേഗ വെടിനിർത്തലിന്​ ആഹ്വാനം ചെയ്​ത യോഗം രാഷ്​ട്രീയ ഒത്തു തീർപ്പാണ്​ അഫ്​ഗാൻ വിഷയത്തിലെ ശാശ്വത പരിഹാരമെന്നും ആവർത്തിച്ചു.

എല്ലാവരെയും ഉൾകൊള്ളുന്ന ഭരണം, സ്​ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശ സംരക്ഷണം, മനുഷ്യാവകാശ സംരക്ഷണം, രാജ്യാന്തര നിയമങ്ങളെയും മനുഷ്യവകാശങ്ങളെയും ഉൾക്കൊള്ളുക എന്നീ നിബന്ധനകളിലൂടെ ഇരു വിഭാഗങ്ങളും രാഷ്​ട്രീയ ഒത്തുതീർപ്പിലെത്തണമെന്നാണ്​ പ്രധാന നിർദേശം.

ഖത്തർ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച, അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ യോഗത്തിൻെറ വിവരങ്ങൾ ആരായുകയും അഫ്​ഗാനിലെ സമാധാന പ്രവർത്തനങ്ങൾക്ക്​ നേതൃപരമായ പങ്കുവഹിക്കുന്ന ഖത്തറിനെ അഭിനന്ദിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:powermilitary actionAfghanistan
News Summary - Afghan peace meeting: No recognition of those in power through military action
Next Story