അഡ്രസ് ഗേറ്റ് വേ പത്താം വാർഷികം:കാർ സ്വന്തമാക്കാൻ അവസരം
text_fieldsഅഡ്രസ് ഗേറ്റ് വേ ബിസിനസ് സർവിസസ് പത്താം വാർഷികാഘോഷ ഭാഗമായി മെഗാ പ്രമോഷൻ പ്രഖ്യാപിക്കുന്നു
ദോഹ: അഡ്രസ് ഗേറ്റ് വേ ബിസിനസ് സർവിസസ് പത്താം വാർഷികാഘോഷ ഭാഗമായി ഉപഭോക്താക്കൾക്കായി മെഗാ പ്രമോഷൻ 2026 പ്രഖ്യാപിച്ചു. കമ്പനിയുടെ സമഗ്ര ബിസിനസ്, പി.ആർ.ഒ, കോർപറേറ്റ് സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ‘ബ്രാൻഡ് ന്യൂ ചെറി അരിസോ 5’ കാർ സമ്മാനമായി നേടാൻ അവസരമുണ്ട്. ജൂൺ 20 മുതൽ സെപ്റ്റംബർ 20 വരെ നടക്കുന്ന പ്രമോഷൻ കാലയളവിൽ കമ്പനിയുടെ സേവനങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 1000 റിയാലിനും റാഫിൾ കൂപ്പൺ നൽകും.
സെപ്റ്റംബർ 22ന് വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ തിരഞ്ഞെടുക്കുമെന്ന് അഡ്രസ് ഗേറ്റ് വേ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷംസീർ ഹംസ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്പനി രൂപവത്കരണം, പി.ആർ.ഒ സേവനങ്ങൾ, ലൈസൻസിങ് പിന്തുണ, ഡോക്യുമെന്റ് പ്രോസസിങ്, ബിസിനസ് കൺസൽട്ടൻസി തുടങ്ങിയ മേഖലകളിൽ അഡ്രസ് ഗേറ്റ് വേ വിശ്വാസ്യതയുടെ പ്രതീകമായി മാറിയിട്ടുണ്ടെന്നും വിജയ യാത്രയിൽ കൂടെ നിന്നവർക്കുള്ള നന്ദി സൂചകമാണ് മെഗാ പ്രമോഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

