You are here

പ്രവാസി പെൻഷൻ ആവശ്യം പാർലമെൻറിൽ ഉന്നയിക്കും –ഇ.ടി. മുഹമ്മദ് ബഷീർ എം.പി

11:44 AM
21/02/2020
തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: പ്ര​വാ​സി​ക​ൾ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ചി​ര​കാ​ല ആ​വ​ശ്യം പാ​ർ​ല​മ​െൻറി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ ജ്വാ​ല -2020 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടു​ന്ന​തി​നും വേ​ണ്ടി​യാ​യി​രു​ന്നു കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ​ത്. സം​സ്ഥാ​ന മു​സ്്ലിം ലീ​ഗ് സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദും മ​ണ്ഡ​ലം മു​സ്്ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ് സി.​കെ. കാ​സി​മും ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന എ​യ​ർ​ചാ​ർ​ജ്ജ്  വ​ർ​ധ​ന​വ്, നോ​ർ​ക്ക സേ​വ​ന​ങ്ങ​ളി​ലെ കാ​ല​വി​ളം​ബം ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ മ​ണ്ഡ​ലം എം.​പി​കൂ​ടി​യാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മ​ണ്ഡ​ല​ത്തി​െൻറ സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.   
ടി.​ടി. അ​ബ്്ദു​റ​ഹ്മാ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കെ.​എം.​സി.​സി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ.​കെ. മു​ഹ​മ്മ​ദ​ലി, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഇ.​എ. നാ​സ​ർ, ട്ര​ഷ​റ​ർ ഒ.​പി. സാ​ലി​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യി കാ​വി​ൽ അ​ബ്്ദു​റ​ഹ്മാ​ൻ (കൊ​ടി​യ​ത്തൂ​ർ ഫോ​റം), സി.​ടി. സി​ദ്ധീ​ഖ് (ചെ​റു​വാ​ടി അ​സോ​സി​യേ​ഷ​ൻ), ടി.​ടി. മു​ഹ​മ്മ​ദ്അ​ഷ്റ​ഫ് (പു​തു​പ്പാ​ടി), അ​ബ്്ദു​റ​ഹ്മാ​ൻ (പൂ​ള​പ്പൊ​യി​ൽ അ​സോ​സി​യേ​ഷ​ൻ), കെ.​സി. യാ​സ​ർ (ചേ​ന്ദ​മം​ഗ​ലൂ​ർ അ​സോ​സി​യേ​ഷ​ൻ), പി.​പി. സു​ഹാ​സ് (ത​വാ​ഖ്), പി.​എം. സു​നി​ൽ(​തി​രു​വ​മ്പാ​ടി), ബ​ഷീ​ർ തു​വാ​രി​ക്ക​ൽ, അ​നീ​സ് ക​ല​ങ്ങോ​ട്ട് (പാ​ലി​യേ​റ്റി​വ് അ​സോ​സി​യേ​ഷ​ൻ), ബ​ഷീ​ർ (കൂ​ട​ര​ഞ്ഞി കൂ​ട്ടാ​യ്മ), വി.​കെ. അ​ബ്്ദു​ല്ല ( ലൗ​ഷോ​ർ), അ​ബ്്ദു​സ്സ​ലാം മു​ണ്ടോ​ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഫി അ​ടി​വാ​രം സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Loading...
COMMENTS