You are here

പേ​പ്പ​ർ ടി​ക്ക​റ്റു​ക​ൾക്ക്  നിയന്ത്രണവുമായി ദോ​ഹ മെ​ട്രോ

11:26 AM
21/02/2020

ദോ​ഹ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പേ​പ്പ​ർ ടി​ക്ക​റ്റു​ക​ളു​ടെ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ദോ​ഹ മെ​ട്രോ ഒ​രു​ങ്ങു​ന്നു. ഡി​സ്പോ​സി​ബി​ൾ പേ​പ്പ​ർ ടി​ക്ക​റ്റി​െൻറ ഉ​പ​യോ​ഗ​വും പാ​രി​സ്ഥി​തി​ക ആ​ഘാ​ത​വും കു​റ​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം ടി​ക്ക​റ്റു​ക​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ചു. ദോ​ഹ മെ​ട്രോ സ്​​റ്റാ​ൻ​ഡേ​ർ​ഡ്, ഗോ​ൾ​ഡ് ക്ലാ​സു​ക​ൾ​ക്കാ​യു​ള്ള പ​രി​മി​ത​മാ​യ ഉ​പ​യോ​ഗ പേ​പ്പ​ർ ടി​ക്ക​റ്റു​ക​ളു​ടെ വി​ല​യാ​ണ്  പ​രി​ഷ്ക​രി​ച്ച​ത്.

പ​രി​ഷ്ക​രി​ച്ച വി​ല വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഇൗ​ടാ​ക്കി​ത്തു​ട​ങ്ങും. നേ​ര​ത്തേ ര​ണ്ട് ഖ​ത്ത​ർ റി​യാ​ൽ വി​ല​യു​ള്ള ഒ​രു സ്​​റ്റാ​ൻ​ഡേ​ർ​ഡ് ക്ലാ​സി​ലെ സിം​ഗി​ൾ യാ​ത്ര​ക്കു​ള്ള പേ​പ്പ​ർ ടി​ക്ക​റ്റി​ന് ഇ​നി മൂ​ന്ന്  ഖ​ത്ത​ർ റി​യാ​ൽ ന​ൽ​കേ​ണ്ടി വ​രും. ആ​റ് ഖ​ത്ത​ർ റി​യാ​ൽ ന​ൽ​കി വാ​ങ്ങി​യി​രു​ന്ന ഒ​രു ദി​വ​സ​ത്തെ പാ​സി​ന് ഇ​നി ഒ​മ്പ​ത് ഖ​ത്ത​ർ റി​യാ​ൽ ഇൗ​ടാ​ക്കും. ഗോ​ൾ​ഡ് ക്ലാ​സി​ലെ ഒ​രൊ​റ്റ യാ​ത്ര​ക്ക്​ 15 റി​യാ​ൽ മു​ട​ക്ക​ണം. നേ​ര​ത്തേ ഇ​ത് 10 റി​യാ​ലാ​യി​രു​ന്നു. ഒ​രു ദി​വ​സ​ത്തെ പാ​സി​ന് 30 റി​യാ​ലി​ന് പ​ക​രം 45 റി​യാ​ൽ ന​ൽ​കി​യാ​ലേ പേ​പ്പ​റി​ലു​ള്ള പാ​സ് ല​ഭി​ക്കു​ക​യു​ള്ളൂ. 
സ്്റ്റാ​ൻ​ഡേ​ർ​ഡ്, ഗോ​ൾ​ഡ്ക്ല​ബ് ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ​ക്കു​ള്ള നി​ര​ക്കു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രും. ട്രാ​വ​ൽ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ്​​റ്റാ​ൻ​ഡേ​ർ​ഡ്, ഗോ​ൾ​ഡ്ക്ല​ബ് യാ​ത്രാ നി​ര​ക്ക് യ​ഥാ​ക്ര​മം ര​ണ്ട് റി​യാ​ൽ, 10 റി​യാ​ൽ എ​ന്നി​വ​യി​ൽ തു​ട​രും. ദോ​ഹ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് യാ​ത്രാ കാ​ർ​ഡു​ക​ൾ വാ​ങ്ങാം.

Loading...
COMMENTS