You are here

ആ​​ഘോ​​ഷി​​ച്ചു​തീരാതെ പ്ര​​വാ​​സ തി​​രു​​വോ​​ണ​​ങ്ങ​​ള്‍

10:06 AM
11/09/2019
സ​​ജി കു​​മാ​​ർ കു​​ഴി​​മ​​റ്റം
 

നാ​​ട്ടി​​ലേ​​തു​​പോ​​ലെ​​യ​​ല്ല പ്ര​​വാ​​സ​​ത്തി​​ലെ ഒാ​​ണം. ന​​​വ​​​രാ​​​ത്രി​​​യും ഹോ​​​ളി​​​യും മു​​​ഹ​ർ​​​റ​​​വും ക​​​ഴി​​​ഞ്ഞ് തി​​​രു​​​വാ​​​തി​​ര​​​യി​​​ലേ​​​ക്കും ഡി​​​സം​​​ബ​​​ര്‍ ശൈ​​​ത്യ​​​ത്തി​​​ലെ തി​​​രു​​​പ്പി​​​റ​​​വി​​യി​​ലേ​​ക്കും പു​​​തു​​​വ​​​ര്‍ഷ​​​ത്തി​​​ലേ​​​ക്കു​​​മെ​​​ത്തു​​ന്ന  സു​​ന്ദ​​ര​​സു​​ര​​ഭി​​ല​​മാ​​യ ഒാ​​ണാ​​ഘോ​​ഷ​​ങ്ങ​​ൾ. മ​​റു​​നാ​​ട്ടി​​ലെ ഒാ​​ണാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ച​​ന്തം​പ​​റ​​യു​​ക​​യാ​​ണ്​ ഖ​​ത്ത​​ർ  പ്ര​​വാ​​സി​​യാ​​യ സ​​​ജി​കു​​​മാ​​​ര്‍ കു​​​ഴി​​​മ​​​റ്റം  

ക​​​ര്‍ക്ക​​​ട​​​കം ക​​​രി​​​മു​​​ടി​​​യ​​​ഴി​​​ച്ചാ​​​ടി​​​യ മ​​​ഴ​​​ദി​​​ന​​​ങ്ങ​​​ള്‍ക്കു​​​മേ​​​ല്‍ ചി​​​ങ്ങ​​​വെ​​​യി​​​ലി​​െ​​ൻ​​റ പൊ​​​ന്നു​​​രു​​​ക്ക​​​ല്‍. തു​​​മ്പ​​​യും മു​​​ക്കു​​​റ്റി​​​യും  ക​​​ണ്ണാ​​​ന്ത​​​ളി​​​യും കാ​​​ക്ക​​​പ്പൂ​​​വും ക​​​ദ​​​ളി​​​പ്പൂ​​​വും ചി​​​രി​​​തൂ​​​വു​​​ന്ന വ​​​ഴി​​​വ​​​ക്കു​​​ക​​​ള്‍. നീ​​​ല​​​നി​​​ലാ​​​വി​​​നു നീ​​​ലോ​​​ല്‍പ​​​ല​​​മി​​​ഴി​​​യേ​​​ക്കാ​​​ള്‍  ച​​​ന്തം​​​ചാ​​​ര്‍ത്തു​​​ന്ന ചി​​​ങ്ങ​​​നി​​​ലാ​​​വ്. 
മ​​​രം​​​പെ​​​യ്തു തോ​​​ര്‍ന്ന മാ​​​വി​​​ന്‍കൊ​​​മ്പി​​​ലൊ​​​രൂ​​​ഞ്ഞാ​​​ല്‍. തൂ​​​ത്തു​​​മെ​​​ഴു​​​കി​​​യ തി​​​രു​​​മു​​റ്റ​​​ത്തൊ​​​രു വ​​​ർ​ണ​​​പ്പൂ​​​ക്ക​​​ളം. തി​​​രു​​​വോ​​​ണ​​​ത്തു​​​മ്പി പാ​​​റു​​​ന്ന തൊ​​​ടി​​​ക​​​ളി​​​ല്‍ കു​​​ട്ടി​​​ക്കൂ​​​ട്ട​​​ങ്ങ​​​ളു​​​ടെ ക​​​ല​​​പി​​​ല. വ​​​ടം​​​വ​​​ലി​​​യു​​​ടെ  വാ​​​യ്ത്താ​​​രി​​​യും വാ​​​ശി​​​യും വാ​​​ഗ്വാ​​​ദ​​​ങ്ങ​​​ളും നി​​​റ​​​യു​​​ന്ന ഹ​​​രി​​​ത​മൈ​​​താ​​​ന​​​ങ്ങ​​​ള്‍. പു​​​ത്ത​​​ന്‍കോ​​​ടി​​​ക​​​ളു​​​ടെ പ​​​ള​​​പ​​​ള​​​പ്പി​​​ല്‍  മ​​​നം നി​​​റ​​​ച്ച് ഉ​​​ല്ലാ​​​സ​​​വും വ​​​യ​​​ര്‍ നി​​​റ​​​ച്ച് ഊ​​​ണു​​​മാ​​​യി വീ​​​ട​​​ക​​​ങ്ങ​​​ള്‍. അ​​​ത്ത​​​പ്പൂ​​​വി​​​ളി​​​യോ​​​ടെ എ​​​ത്തി തി​​​രു​​​വോ​​​ണം വ​​​രെ കൂ​​​ട്ടി​​​രു​​​ന്ന് അ​​​വി​​​ട്ട​​​ത്തി​​​ന് അ​​​തി​​​വേ​​​ഗം മ​​​ട​​​ങ്ങു​​​ന്ന അ​​​തി​​​ഥി​​​യാ​​​ണ്  കേ​​​ര​​​ളീ​​​യ​​​ര്‍ക്ക് ഓ​​​ണം. തീ​​​ര്‍ത്താ​​​ലും തീ​​​രാ​​​ത്ത ഗൃ​​​ഹാ​​​തു​​​ര​​​ത്വ​​​മാ​​​യ​​​തി​​​നാ​​​ലാ​​​വാം, അ​​​വ​​​ധി വെ​​​ള്ളി​​​ക​​​ളി​​​ലൂ​​​ടെ മാ​​​സ​ങ്ങ​​​ളോ​​​ളം ആ​​​ഘോ​​​ഷ​​​മാ​​​യി നീ​​​ളു​​​ക​​​യാ​​​ണ് പ​​​ക്ഷേ പ്ര​​​വാ​​​സ​​​ഭൂ​​​മി​​​യി​​​ലെ തി​​​രു​​​വോ​​​ണം. 
ഇ​​​ത്ത​​​വ​​​ണ ഓ​​​ണം ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ്. ഗ​​​ള്‍ഫി​​​ലെ​​​വി​​​ടെ​​​യും അ​​​ന്നു പ്ര​​​വ​​ൃ​ത്തി​​​ദി​​​വ​​​സ​​​മാ​​​ണ്. മു​​​തി​​​ര്‍ന്ന​​​വ​​​ര്‍ക്ക് ഓ​​ഫി​​​സു​​​ക​​​ളി​​​ലേ​​​ക്കും കു​​​ട്ടി​​​ക​​​ള്‍ക്കു സ്കൂ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള വെ​​​പ്രാ​​​ള​​​പ്പാ​​​ച്ചി​​​ല്‍. ഉ​​​ച്ച​​​ക്ക്​ ഫ്ലാ​​​റ്റ​​​ണ​​​ഞ്ഞ് അ​​​വ​​​ര്‍ ഇ​​​ല​​​യി​​​ട്ടു​​​ണ്ണും. കാ​​​ണം വി​​​റ്റും ഓ​​​ണം കെ​​​ങ്കേ​​​മ​​​മാ​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക്ക് വേ​​​ണ്ട​​​തെ​​​​​ന്താ​​​യാ​​​ലും ക​​​ണ്ട​​​റി​​​ഞ്ഞേ​​​കാ​​​ന്‍ ഗ​​​ള്‍ഫി​​​ലെ  മാ​​​ളു​​​ക​​​ള്‍ എ​​​ന്നും റെ​​​ഡി​​​യാ​​​ണ്. വാ​​​ഴ വാ​​​ഴാ മ​​​ണ​​​ല്‍മ​​​ണ്ണി​​​ല്‍ ഓ​​​ണ​​​മു​​​ണ്ണാ​​​ന്‍ തൂ​​​ശ​​​നി​​​ല​​​ത​​​ന്നെ വേ​​​ണ്ട​​​വ​​​ര്‍ക്ക് ഇ​​​ല മാ​​ത്ര​​​മ​​​ല്ല ത​​​നി​​​നാ​​​ട​​​ന്‍ ഓ​​​ണ​​​ക്ക​​​റി​​​ക​​​ളൊ​​​രു​​​ക്കാ​​​ന്‍ ചേ​​​ന​​​ത്ത​​​ണ്ടും ചെ​​​റു​​​പ​​​യ​​​റും​​​വ​​​രെ വേ​​​ണ്ട​​​തെ​​​ല്ലാം ഒ​​​രു​​​ക്കി​​​യാ​​​ണ് മ​​ണ​​​ലാ​​​ര​​​ണ്യ​ം ഓ​​​ണ​​​ത്തെ മാ​​​ടി​​​വി​​​ളി​​​ക്കു​​​ന്ന​​​ത്. 
കു​​​ഞ്ഞോ​​​മ​​​ന​​​ക്ക്​ ഓ​​​ണ​​​ക്കു​​​റി​​​മു​​​ണ്ട്. കൗ​​​മാ​​​ര​​​ക്കാ​​​രി​​​ക​​​ള്‍ക്കു കാ​​​ഞ്ചീ​​​പു​​​രം പ​​​ട്ടു​​​പാ​​​വാ​​​ട. അ​​​മ്മ​​​ക്ക്​ അ​​​ഴ​​​കാ​​​ര്‍ന്ന സെ​​റ്റു​​​സാ​​​രി​​​യും മ​​​ല​​​യാ​​​ള​​​മ​​​ണ​​​മു​​​ള്ള മൂ​​​ന്നു​​​മു​​​ഴം മു​​​ല്ല​​​പ്പൂ​​​മാ​​​ല​​​യും. അ​​​ച്ഛ​​​ന് ക​​​സ​​​വു​​​മു​​​ണ്ടും സി​​​ല്‍ക്ക് ജു​ബ്ബ​​​യും.
മാ​​​ളു​​​ക​​​ള്‍ ത​​​മ്മി​​​ലു​​​മു​​​ണ്ടൊ​​​രു മ​​​ത്സ​​​ര​​​ക്കൊ​​​ഴു​​​പ്പ്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പൂ​​​ക്ക​​​ള​​​ത്തെ വെ​​​ല്ലു​​​ന്ന ഫ്രൂ​​​ട്ട്​​ക​​​ള​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കി​​​യാ​​​ണ്  ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ഓ​​​ണ​​​വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് അ​​​വ വ​​​ര​​​വേ​​​ല്‍ക്കു​​​ന്ന​​​ത്. പൊ​​​ന്നും​​​വി​​​ല വാ​​​ങ്ങി, കേ​​​ര​​​ള​​​ത്തി​​​ല്‍നി​ ​ന്നെ​​​ത്തി​​​ക്കു​​​ന്ന പൂ​​​ക്ക​​​ള്‍കൊ​​​ണ്ട് ന​​​മ്മ​​​ള്‍ പൂ​​​ക്ക​​​ള​​​മി​​​ടു​​​മ്പോ​​​ള്‍ പ​​​ഴ​​​ങ്ങ​​​ളും പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും​കൊ​​​ണ്ടു ഫ്രൂ​​​ട്ട്​​ക​​​ളം തീ​​ര്‍ക്കു​​​ന്ന സാ​​​മ്പ​​​ത്തി​​​ക ചി​​​ന്ത​​​യും അ​​​തി​​​ലെ  ക​​​ര​​​വി​​​രു​​​തും ക​​​ലാ​​​മി​​​ഴി​​​വും അ​​​ഭി​​​ന​​​ന്ദ​​​നീ​​​യം.
മ​​​ല​​​നാ​​​ട്ടി​​​ലാ​​​യാ​​​ലും മ​​​റു​​​നാ​​​ട്ടി​​​ലാ​​​യാ​​​ലും ഓ​​​ഫ​​​റു​​​ക​​​ളി​​​ല്ലാ​​​തെ എ​​​ന്തോ​​​ണം? മാ​​​ളു​​​ക​​​ള്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ ഒ​​​ന്നൊ​​​ന്നാ​​​യി മ​ ​​ത്സ​​​രി​​​ച്ചു പ്ര​​​ഖ്യാ​​​പി​​​ക്കു​​​മ്പോ​​​ള്‍ ഏ​​​തു മാ​​​ളി​​​ല്‍ പോ​​​ക​​​ണം, എ​​​ന്തു​​ വാ​​​ങ്ങ​​​ണം എ​​​ന്ന​​​റി​​​യാ​​​തെ ആ​​​രും ക​​​ണ്‍ഫ്യൂ​​​ഷ​​​നി​​​ല്‍  ആ​​​യി​​​പ്പോ​​​കും. കു​​​ട്ടി​​​പ്പ​​​ട്ടാ​​​ളം മാ​​​ളി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​തു​​​ത​​​ന്നെ ക​​​ണ്‍ഫ്യൂ​​​ഷ​​​ന്‍ തീ​​​ര്‍ക്ക​​​ണ​​​മേ എ​​​ന്ന പാ​​​ട്ടോ​​​ടെ​​​യാ​​​വും.  എ​​​ങ്കി​​​ലും അ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കൂ​​​ട്ടു​​​കാ​​​രി​​​ക​​​ളു​​​മാ​​​യി ച​​​ര്‍ച്ച​​​ചെ​​​യ്ത് കു​​​ടും​​​ബി​​​നി​​​ക​​​ള്‍ നേ​​​ര​​​േ​ത്ത​​​ത​​​ന്നെ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​ത്തി​​​രി​​​ക്കും.
ഗൃ​​​ഹ​​​നാ​​​ഥ​​​ന് അ​​​വ​​​രെ അ​​​നു​​​സ​​​രി​​​ക്കു​​​ക​​​യേ ത​​​ര​​​മു​​​ള്ളൂ. മാ​​​ളി​​​ലെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞാ​​​ലാ​​​ണ് വീ​​​ട്ട​​​മ്മ​​​മാ​​​ര്‍ ആ​​​കെ  ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​വു​​​ക. പ്ര​​​ത്യേ​​​കി​​​ച്ചും ഓ​​​ണ​​​ക്കോ​​​ടി എ​​​ടു​​​ക്കു​​​മ്പോ​​​ള്‍. ആ ​​​സാ​​​രി​​​ക്കോ ഈ ​​​സെ​​​റ്റി​​​നോ ഭം​​​ഗി  കൂ​​​ടു​​​ത​​​ല്‍ എ​​​ന്ന ചി​​​ന്താ​​​ക്കു​​​ഴ​​​പ്പം ഉ​​​ടു​​​ത്തി​​​റ​​​ങ്ങും​വ​​​രെ അ​​​വ​​​രെ വി​​​ട്ടൊ​​​ഴി​​​യു​​​ക​​​യു​​​മി​​​ല്ല. ത​​​നി​​​ച്ചു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് ക​​​ണ്‍ഫ്യൂ​​​ഷ​​​ന്‍ മ​​​റ്റൊ​​​ന്നി​​​ലാ​​​ണ്. ഏ​​​തു മ​​​ണി എ​​​ക്സ്ചേ​​​ഞ്ചി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ല്‍ തു​​​ക ല​​ഭി​​​ക്കു​​​ക, ഇ​​​ന്ന്  അ​​​യ​​​ച്ചാ​​​ലാ​​​ണോ നാ​​​ളെ അ​​​യ​​​ച്ചാ​​​ലാ​​​ണോ നാ​​​ട്ടി​​​ല്‍ പ​​​ത്തു​​​പു​​​ത്ത​​​ന്‍ കൂ​​​ടു​​​ത​​​ല്‍ കി​​​ട്ടു​​​ക എ​​​ന്ന​​​താ​​​ണ്  ബാ​​​ച്ചി​​​ലേ​​​ഴ്സി​​​​െൻറ സ​​​ന്ദേ​​​ഹം. ഒ​​​ടു​​​വി​​​ല്‍ പ​​​തി​​​വി​​​ല്‍ക​​​വി​​​ഞ്ഞൊ​​​രു തു​​​ക അ​​​യ​​​ക്കു​​​ന്ന​​​തോ​​​ടെ ആ ​​​ക​​​ണ്‍ഫ്യൂ​​​ഷ​​​നും ക​​​ണ്‍ക്ലൂ​​​ഷ​​​നാ​​​കും.
ഉ​​​ത്രാ​​​ട​​​മാ​​​യാ​​​ല്‍ ഏ​​​തു ലേ​​​ബ​​​ര്‍ ക്യാ​​മ്പി​​ലും രാ​​​വു​​​റ​​​ങ്ങി​​​ല്ല. ഉ​​​ത്ത​​​രാ​​​സ്വ​​​യം​​​വ​​​രം ക​​​ഥ​​​ക​​​ളി കാ​​​ണാ​​​ന​​​ല്ല. ഓ​​​ണ​​​മു​​​ണ്ണ​​​ണ​മെ​​​ങ്കി​​​ല്‍ ഉ​​​റ​​​ക്ക​​​മി​​​ള​​​ച്ചു പാ​​​ച​​​കം ചെ​​​യ്​​​ത​​​ല്ലേ പ​​​റ്റൂ. ചാ​​​ന​​​ലു​​​ക​​​ള്‍ മാ​​​റി​​​നോ​​​ക്കി​​​യും സ്മാ​​​ര്‍ട്ട് ഫോ​​​ണി​​​ലെ വാ​​​ട്സ്​​ആ​​​പ്പി​​​ല്‍  തോ​​​ണ്ടി​​​യും അ​​​വ​​​ര്‍ ക​​​റി​​​ക്ക​​​രി​​​യും. തേ​​​ങ്ങ പി​​​ഴി​​​യും. അ​​​വി​​​യ​​​ലും സാ​​​മ്പാ​​​റും തോ​​​ര​​​നും ഓ​​​ല​​​നും ഉ​​​ണ്ടാ​​​ക്കും.
പ്രി​​​യ​​​ത​​​മ​​​യെ​​​പ്പി​​​രി​​​ഞ്ഞ് ഒ​​​ന്നാ​​​മോ​​​ണം ലേ​​​ബ​​​ര്‍ക്കൂ​​​ട്ടി​​​ല്‍ ആ​​​ഘോ​​​ഷി​​​ക്കാ​​​ന്‍ വി​​​ധി​​​ക്ക​​​പ്പെ​​​ട്ട വി​​​ര​​​ഹ​​​ജ​​​ന്മ​​​ങ്ങ​​​ള്‍ ഇ​​​തി​​​നി​​​ട​ യി​​​ല്‍ ഇ​​​ര​​​യി​​​മ്മ​​​ന്‍ത​​​മ്പി​​​തോ​​​ല്‍ക്കും ശൃം​​​ഗാ​​​ര​​​പ്പ​​​ദ​​​ല​​​ഹ​​​രി ആ​​​രും കേ​​​ള്‍ക്കാ​​​തെ ഫോ​​​ണി​​​ലും വാ​​​ട്സ്​​ആ​പ്പി​​​ലു​​​മൊ​​​ക്കെ  പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ള്‍ക്ക് കൈ​​​മാ​​​റും. പ​​​ക്ഷേ, പു​​​ല​​​രും​​​മു​​​മ്പേ പ്ര​​​ഥ​​​മ​​​ന​​​ട​​​ക്കം ത​​​യാ​​​റാ​​​യി​​​രി​​​ക്കും. ഉ​​​ച്ച​​​വി​​​ശ്ര​​​മ​​​ത്തി​​​​െൻറ ഇ​​​ത്തി​​രി​​​യി​​​ട​​​വേ​​​ള​​​യി​​​ല്‍ ഇ​​​വ​​​ര്‍ ഓ​​​ടി​​​യെ​​​ത്തി ഓ​​​ണ​​​മു​​​ണ്ടു മ​​​ട​​​ങ്ങും.
മാ​​​വേ​​​ലി​നാ​​​ടി​​​നെ ഓ​​​ർ​മി​​​പ്പി​​​ക്കും​​​പോ​​​ലെ ഒ​​​രു ദി​​​വ​​​സ​​​മോ ഒ​​​രാ​​​ഴ്ച​​​യോ ഒ​​​രു മാ​​​സ​​​മോ​കൊ​​​ണ്ട്  അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​ ത​​​ല്ല ഒ​​​ത്തൊ​​​രു​​​മ​​​യു​​​ടെ ഗ​​​ള്‍ഫോ​​​ണം. ചി​​​ല വ​​​ര്‍ഷം ചി​​​ങ്ങ​​​ത്തി​​​രു​​​വോ​​​ണം ക​​​ഴി​​​ഞ്ഞാ​​​വും വ​​​ലി​​​യ പെ​​​രു​​​ന്നാ​​​ള്‍. അ​​​പ്പോ​​​ള്‍ ഓ​​​ണ​​​വും ഈ​​​ദും ചേ​​​ര്‍ന്ന് ‘ഈ​​​ണ​’​​മാ​​​കും ആ​​​ഘോ​​​ഷം. കൂ​​​ടു​​​മ്പോ​​​ള്‍ ഇ​​​മ്പ​​​മേ​​​കു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ​​​ന്ന​പോ​​​ലെ ഇ​​​ത്ര​​​ഹൃ​​​ദ്യ​​​മാ​​​യ ഓ​​​ണം ഇ​​​വി​​​ടെ​​​യ​​​ല്ലാ​​​തെ മ​​​റ്റെ​​​വി​​​ടെ​​​ക്കാ​​​ണാ​​​ന്‍?
ചി​​​ങ്ങ​​​ത്തി​​​രു​​​വോ​​​ണം ച​​​ങ്ങാ​​​ട​​​മേ​​​റി​​​യാ​​​ലും ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ഓ​​​രോ  വെ​​​ള്ളി​​​യി​​​ലും തു​​​ള്ളി​​​ത്തു​​​ളു​​​മ്പും. ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ഏ​​​റെ​​​യെ​​​ങ്കി​​​ല്‍ സ​​​ദ്യ​​​യൊ​​​രു​​​ക്കം കേ​​​റ്റ​​​റി​​​ങ്ങു​​​കാ​​​ര്‍ക്കോ റ​​സ്​​റ്റാ​​റ​​ൻ​​റി​​നോ കി​​​ട്ടും. 
എ​​​ന്നാ​​​ല്‍, ഊ​​​ഷ്മ​​​ള​​​സൗ​​​ഹൃ​​​ദ​​​ത്തി​​െ​​ൻ​​റ രു​​​ചി​​​യു​​​ണ്ട് വ​​​യ​​​ര്‍നി​​​റ​​​യു​​​ക ചെ​​​റി​​​യ സൗ​​​ഹൃ​​​ദ​​​ക്കൂ​​​ട്ടാ​​​യ്​​​​മ​​​ക​​​ളി​​​ലാ​​​ണ്. അ​​​വി​​​ടെ  ഓ​​​രോ​​​രു​​​ത്ത​​​രും ഓ​​​രോ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ സ്വ​​​യ​​​മേ​​​റ്റ് അ​​​വ​​​ര​​​വ​​​രു​​​ടെ അ​​​ടു​​​ക്ക​​​ള​​​യി​​​ല്‍ ത​​​യാ​​​റാ​​​ക്കും. അ​​​വ വി​​​ള​​​മ്പു​​​മ്പോ​​​ള്‍  രു​​​ചി​​​മ​​​ധു​​​രം​​​കൊ​​​ണ്ടു ര​​​സ​​​മു​​​കു​​​ളം വി​​​ട​​​രും.
ഒ​​​ന്നൊ​​​ന്നാ​​​യി ഓ​​​ണം ആ​​​ഘോ​​​ഷി​​​ച്ചു​തീ​​​രു​​​മ്പോ​​​ഴേ​​​ക്കും ന​​​വ​​​രാ​​​ത്രി​​​യും ഹോ​​​ളി​​​യും മു​​​ഹ​ർ​​​റ​​​വും ക​​​ഴി​​​ഞ്ഞ് തി​​​രു​​​വാ​​​തി​​ര​​​യി​​​ലേ​​​ക്കും ഡി​​​സം​​​ബ​​​ര്‍ ശൈ​​​ത്യ​​​ത്തി​​​ലെ തി​​​രു​​​പ്പി​​​റ​​​വി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​തു​​​വ​​​ര്‍ഷ​​​ത്തി​​​ലേ​​​ക്കു​​​മെ​​​ത്തും. 
ക​​​ള്ള​​​വും ച​​​തി​​​യു​​​മി​​​ല്ലാ​​​ത്ത ഒ​​​രു​​​മ​​​യു​​​ടെ ഗ​​​ള്‍ഫോ​​​ണം തീ​​​രും​​​വ​​​രെ അ​​​ദൃ​​​ശ്യ​​​മെ​​​ങ്കി​​​ലും മാ​​​വേ​​​ലി​​​ത്ത​​​മ്പു​രാ​​െ​​ൻ​​റ നി​​​റ​​​സാ​ ന്നി​​​ധ്യം മ​​റു​​നാ​​ട്ടി​​ലും ഉ​​​ണ്ടാ​​​വു​​​ന്നു.

Loading...
COMMENTS