Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈകൽ കാരിക് ‘കോമ’യിൽ; ഇനി തോൽക്കാൻ വയ്യെന്ന് യുനൈറ്റഡ്, പുതിയ കോച്ചിനെ വേണം...

text_fields
bookmark_border
Michael Carrick
cancel

ലണ്ടൻ: 11 മത്സരങ്ങളിൽ രണ്ട് ജയം മാത്രം. ലീഗ് പോയന്റ് പട്ടികയിൽ 13ാം സ്ഥാനം. സീസൺ പ്രീമിയർ ലീഗിൽ ഏഴ് കളിയിൽ ഒരു ജയം. ചാമ്പ്യൻസ് ലീഗിലെ അവസാന അങ്കത്തിൽ ഇറ്റാലിയൻ ചെറുപടയാളികളായ കോമോയോട് 4-1നും തരിപ്പണമായതോടെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പരിശീലകൻ മൈകൽ കാരികിന്റെ ചീട്ട് കീറുന്നു. പ്രീമിയർലീഗിലും ലീഗ് കപ്പിലും തോറ്റത് ആരാധകർ സഹിക്കുമെങ്കിലും ചാമ്പ്യൻസ് ലീഗിൽ പുതുമുഖക്കാരായ കോമോയോട് കൂടി തോറ്റമ്പിയതോടെ ഓൾഡ് ട്രഫോഡിൽ കോച്ചിനെതിരെ കലാപം തന്നെ തുടങ്ങിക്കഴിഞ്ഞു.

കാരികിനെ ഇറ്റലിക്കാർ കോമയിലാക്കിയെന്നാണ് ഇംഗ്ലണ്ടിലെ ആരാധക മുറുമുറുപ്പ്. യുനൈറ്റഡിനായി 300ൽ ഏറെ മത്സരങ്ങൾ കളിച്ച മുൻ ഇംഗ്ലീഷ് മാധ്യനിര താരം മൈകൽ കാരിക്, റുബൻ അമോറിമിന്റെയും ഡാരൻ െഫ്ലച്ചറുടെയും പിൻഗാമിയായി കഴിഞ്ഞ ജനുവരിയിലാണ് യുനൈറ്റഡ് കോച്ചായി എത്തിയത്. അവസാന സീസണിൽ ശ്രദ്ധേയമായ വിജയങ്ങളിലൂടെ ടീമിനെ ആദ്യ മൂന്നിനുള്ളിൽ പിടിച്ചു നിർത്താൻ കഴിഞ്ഞുവെങ്കിലും പുതു സീസണിൽ തൊട്ടതെല്ലാം പിഴച്ചതോടെ ഓൾഡ് ട്രഫോഡുകാർ മാറിചിന്തിക്കുകയാണ്.

ബുധനാഴ്ച രാത്രിയിൽ കോമോക്കെതിരായ വൻ തോൽവിയോടെ നീക്കങ്ങൾക്ക് വേഗവും കൂടി. ക്ലബ് ഉടമകളായ ‘ഇനിയോസ്’ പുതിയ കോച്ചുമാരെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടീമിന് കളിതന്നെ കൈവിട്ടുവെന്നാണ് ആരാധക അമർഷം. കോച്ചും കളിക്കാരും രണ്ടുവഴിയിലായതോടെ കളി തന്ത്രംതന്നെ പിഴച്ചു. ഇതോടെയാണ് കോച്ചിനെ മാറ്റിപ്രതിഷ്ഠിക്കാൻ തിരക്കിട്ട നീക്കമാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയ ക്ലബ് അധികൃതർ, പ്രീമിയർ ലീഗിൽ യുനൈറ്റഡിന്റെ ഞായറാഴ്ചത്തെ മത്സരത്തിനു പിന്നാലെ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

സാധ്യതാ പട്ടികയിൽ മുൻ ജർമൻ കോച്ച് യൂലിയൻ നാഗിൾസ്മാനാണ് മുന്നിൽ. ജർമനിയെ ലോകകപ്പിന് പരിശീലിപ്പിച്ച ഇദ്ദേഹം, നേരത്തേ ലൈപ്സിഷ്, ബയേൺ മ്യൂണിക് പരിശീലകനായിരുന്നു. ഇറ്റാലിയൻ കോച്ച് അന്റോണിയോ കോന്റെ, മുൻ ന്യൂകാസിൽ കോച്ച് എഡ്ഡി ഹോവ് എന്നിവരും യുനൈറ്റഡ് റഡാറിൽ സജീവമായുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Who could replace Michael Carrick? Manchester United crisis deepens
Next Story