You are here

യു.എസും താലിബാനും നാ​ലിന സ​മാധാ​ന  ക​രാ​റി​ലെത്തും 

10:26 AM
14/03/2019
ദോഹയിൽ നടന്ന യു ​എ​സ്​^ താ​ലി​ബാൻ ര​ണ്ടാംഘട്ട ചർച്ച
ദോ​ഹ: അഫ്​ഗാനിൽ സമാധാനവും സുസ്​ഥിരതയും പുനസ്​ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ദോഹ ആതിഥ്യം വഹിക്കുന്ന യു ​എ​സ്​^ താ​ലി​ബാൻ ചർച്ചയുടെ ര​ണ്ടാം ഘട്ടം പൂർത്തിയായി. തു​ട​ര്‍ച്ച​യാ​യ 16 ദി​വ​സ​ക്കാ​ലം നീ​ണ്ട ച​ര്‍ച്ച​ക​ള്‍ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച ഖ​ത്ത​റി​നോ​ട് ഇ​രു ക​ക്ഷി​ക​ളും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ചർച്ചയിലെ ഏറ്റവും ദൈർഘ്യമുള്ള ഘട്ടമാണ്​ കഴിഞ്ഞിരിക്കുന്നത്​. സ​മീ​പ ഭാ​വി​യി​ല്‍ അ​ടു​ത്ത വ​ട്ട ച​ര്‍ച്ച​ക​ള്‍ക്ക് ഇ​രു വി​ഭാ​ഗ​ത്തേ​യും ഖ​ത്ത​ര്‍ ക്ഷ​ണി​ച്ചു. 
ര​ണ്ട് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ച​ര്‍ച്ച പു​രോ​ഗ​മി​ച്ച​തെ​ന്ന് ഖ​ത്ത​ര്‍ വാ​ര്‍ത്താ ഏ​ജ​ന്‍സി റി​പ്പോ​ര്‍ട്ട് ചെ​യ്തു. 
അ​ഫ്ഗാ​നി​സ്​താ​നി​ല്‍ നി​ന്നും യു ​എ​സ് സൈന്യവും സ​ഖ്യ​സേ​ന​യും പി​ന്മാ​റു​ന്ന​തി​നെ കു​റി​ച്ചും അ​ഫ്ഗാ​ന്‍ മ​ണ്ണി​ല്‍ നി​ന്ന് അ​മേ​രി​ക്ക​യു​ടേ​യും സ​ഖ്യ​സേ​ന​യു​ടേ​യും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​യും സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യുണ്ടാവുന്ന കാര്യങ്ങൾ ഇല്ലാതാക്കാനുമാണ്​ ച​ര്‍ച്ച ന​ട​ത്തി​യ​ത്. ഖ​ത്ത​രി മ​ധ്യ​സ്ഥ​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​രു​ക​ക്ഷി​ക​ളും നാ​ല് പ്രാ​ധാ​ന കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മാ​ധാ​ന ക​രാ​റി​ലെ​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ഖ​ത്ത​റി​​​െൻറ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന ച​ര്‍ച്ച​ക​ള്‍ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡോ. ​മു​ത്​ലാ​ഖ് ബി​ന്‍ മാ​ജി​ദ് അ​ല്‍ ഖ​ഹ്താ​നി​യാ​ണ് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. യു ​എ​സി​​​െൻറ അ​ഫ്ഗാ​നി​സ്​താ​നി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി സ​ല്‍മാ​യ് ഖാ​ലി​ദാ​സ്, താ​ലി​ബാ​ന്‍ ചർച്ചാ ത​ല​വ​ന്‍ ഷേ​ര്‍ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് എ​ന്നി​വ​രാ​ണ് ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. 
Loading...
COMMENTS