You are here

രാ​​ജ്യാ​​ന്ത​​ര ബോ​​ട്ട് ഷോ ​തു​ട​ങ്ങി 

10:21 AM
14/03/2019
ബോ​ട്ട്​​ഷോ ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ​ക്കൊ​പ്പം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി. ​കു​മ​ര​ൻ
ദോ​​ഹ: ആ​​റാ​​മ​​ത് ഖ​​ത്ത​​ര്‍ രാ​​ജ്യാ​​ന്ത​​ര ബോ​​ട്ട് ഷോ​​ക്ക്(​​ക്യു​​ഐ​​ബി​​എ​​സ്) തു​​ട​​ക്ക​​മാ​​യി. പേ​​ള്‍ ഖ​​ത്ത​​റി​​ലെ പോ​​ര്‍ട്ടോ അ​​റേ​​ബ്യ മ​​റീ​​ന​​യി​​ല്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ വ്യ​​വ​​സാ​​യ വാ​​ണി​​ജ്യ​​മ​​ന്ത്രി അ​​ലി ബി​​ന്‍ അ​​ഹ്​​മ​ദ് അ​​ല്‍കു​​വാ​​രി​​യാ​​ണ് ഷോ ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്. 
യു​​ഡി​​സി പ്ര​​സി​​ഡ​​ൻ​റും സി​​ഇ​​ഒ​​യും ബോ​​ര്‍ഡം​​ഗ​​വു​​മാ​​യ ഇ​​ബ്രാ​​ഹിം ജാ​​സിം അ​​ല്‍ഉ​​സ്മാ​​ന്‍, ക്യു​​ഐ​​ജി മ​​റൈ​​ന്‍ സ​​ര്‍വീ​​സ​​സ് എ​​ക്സി​​ക്യു​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ ക്യാ​​പ്റ്റ​​ന്‍ മു​​ഹ​​മ്മ​​ദ് അ​​ലി, ഖ​​ത്ത​​ര്‍ ഫ്രീ ​​സോ​​ണ്‍സ് അ​​തോ​​റി​​റ്റി ചീ​​ഫ് കോ​​ർ​പ​റേ​​റ്റ് സ​​ര്‍വീ​​സ​​സ് ഓ​​ഫീ​​സ​​ര്‍ ഫ​​ഹ​​ദ് സെ​​യ്ന​​ല്‍, വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​ടെ അം​​ബാ​​സ​​ഡ​​ര്‍മാ​​ര്‍, വി​​ശി​​ഷ്ട വ്യ​​ക്തി​​ത്വ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ആ​​ഡം​​ബ​​ര ബോ​​ട്ടു​​ക​​ള്‍, യാ​​ച്ചു​​ക​​ള്‍, ക​​പ്പ​​ലു​​ക​​ള്‍ എ​​ന്നി​​വ അ​​ടു​​ത്ത​​റി​​യാ​​നും മ​​ന​​സി​​ലാ​​ക്കാ​​നും രാ​​ജ്യ​​ത്തെ ക്രൂ​​യി​​സ് ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നു വ​​ലി​​യ സാ​​ധ്യ​​ത​​ക​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​നും സ​​ഹാ​​യ​​ക​​മാ​ണ് ഷോ. ​​
മ​​റൈ​​ന്‍ ടൂ​​ര്‍, സ​​മ്മാ​​ന​​ങ്ങ​​ള്‍, ജ​​ല​​കേ​​ളി​​ക​​ള്‍, മ​​റൈ​​ന്‍ റേ​​സ​​സ്, ബ​​ന്ധ​​പ്പെ​​ട്ട സെ​​മി​​നാ​​റു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​യു​ണ്ട്.​ അ​​ഞ്ചു ദി​​വ​​സം ഷോ ​​തു​​ട​​രും. മി​​ഡി​​ല്‍ഈ​​സ്റ്റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഷോ​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്. 
ഖ​​ത്ത​​റി​​നു പു​​റ​​മെ ജ​​ര്‍മ്മ​​നി, ഇ​​റ്റ​​ലി, തു​​ര്‍ക്കി, പാ​​കി​​സ്താ​​ന്‍ ഉ​​ള്‍പ്പ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നും 30ല​​ധി​​കം പ്ര​​ദ​​ര്‍ശ​​ക​​ര്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു. അ​​ല്‍മ​​ന്നാ​​യി  പ്ല​​സ് ഇ​​വ​​ൻ​റ്​​സാ​​ണ് സം​​ഘാ​​ട​​ക​​ര്‍.  മോ​​ട്ടോ​​ര്‍ബോ​​ട്ടു​​ക​​ള്‍, ആം​​ഡ​​ബ​​ര നൗ​​ക​​ക​​ള്‍,  നൂ​​ത​​ന​​വും വേ​​റി​​ട്ട​​തു​​മാ​​യ പാ​​യ്ക്ക​​പ്പ​​ലു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പ​​ങ്കാ​​ളി​​ത്ത​മു​ണ്ട്. 
ക​​ര​​യി​​ലും വെ​​ള്ള​​ത്തി​​ലും വെ​​സ്സ​​ലു​​ക​​ളു​​ടെ പ്ര​​ദ​​ര്‍ശ​​നം,  മ​​റൈ​​ന്‍ മേ​​ഖ​​ല​​യി​​ലെ ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ അ​​വ​​ത​​ര​​ണം എ​​ന്നി​​വ​​യു​​മു​​ണ്ട്. 
Loading...
COMMENTS