You are here

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി ‘പ്ര​​വാ​​സി ഭാ​​ര​​തീ​​യ ദി​​വ​​സ്’ ആ​​ഘോ​​ഷ​ി​ച്ചു

09:58 AM
12/01/2019

ദോ​​ഹ: ഇ​​ന്ത്യ​​ന്‍ ക​​ള്‍ച്ച​​റ​​ല്‍ സെ​​ൻ​റ​റി​​െ​ൻ​റ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഇ​​ന്ത്യ​​ന്‍ എം​​ബ​​സി പ്ര​​വാ​​സി ഭാ​​ര​​തീ​​യ ദി​​വ​​സ് ആ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ​​വ​​ര്‍ഷ​​ത്തെ പ്ര​​വാ​​സി ഭാ​​ര​​തീ​​യ ദി​​വ​​സ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത ഖ​​ത്ത​​റി​​ല്‍ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി സം​​ഘ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ള്‍ ഉ​​ള്‍പ്പ​​ടെ ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹ​​ത്തി​​ല്‍ നി​​ന്നും 300ല​​ധി​​കം പേ​​ര്‍ പ​​ങ്കെ​​ടു​​ത്തു. 
എ​​ല്ലാ​​വ​​ര്‍ഷ​​വും ജ​​നു​​വ​​രി ഒ​​മ്പ​​തി​​നാ​​ണ് പ്ര​​വാ​​സി ഭാ​​ര​​തീ​​യ ദി​​വ​​സ് ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്. ച​​ട​​ങ്ങി​​ല്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ന്‍ അം​​ബാ​​സ​​ഡ​​ര്‍ പി.​​കു​​മ​​ര​​ന്‍ നി​​ല​​വി​​ള​​ക്ക് കൊ​​ളു​​ത്തി പ​രി​പാ​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഇ​​ന്ത്യ​​ന്‍ എം​​ബ​​സി അ​​പെ​​ക്സ് സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​സി​​ഡ​​ൻ​റു​​മാ​​ര്‍ പ​​ങ്കെ​​ടു​​ത്തു.  ഐ​​സി​​സി ആ​​ക്ടി​​ങ് പ്ര​​സി​​ഡ​ൻ​റ്​ എ.​​പി.​​മ​​ണി​​ക​​ണ്ഠ​​ന്‍ സ്വാ​​ഗ​​തം പ​​റ​​ഞ്ഞു. പ്ര​​വാ​​സി ഭാ​​ര​​തീ​​യ ദി​​വ​​സി​​െ​ൻ​റ ച​​രി​​ത്ര​​പ്രാ​​ധാ​​ന്യം സം​ബ​ന്ധി​ച്ച്​ അം​​ബാ​​സ​​ഡ​​ര്‍ പി.​​കു​​മ​​ര​​ന്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. ജ​​നു​​വ​​രി 21 മു​​ത​​ല്‍ 23വ​​രെ ഉ​​ത്ത​​ര്‍പ്ര​​ദേ​​ശി​​ലെ വാ​​ര​​ണാ​​സി​​യി​​ല്‍ ന​​ട​​ക്കു​​ന്ന പ്ര​​വാ​​സി ഭാ​​ര​​തീ​​യ ദി​​വ​​സി​​ല്‍ കൂ​​ടു​​ത​​ല്‍ പ്ര​​വാ​​സി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. വൈ​​ഷ്ണ​​വ ജ​​ന തേ ​​എ​​ന്ന മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ പ്രി​​യ​​പ്പെ​​ട്ട പാ​​ട്ട്  ഗാ​​യ​​ക​​ന്‍ അ​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്‍റ​​ഹീം ആ​​ല​​പി​​ച്ച​​തി​​െ​ൻ​റ വീ​​ഡി​​യോ​​യും പ്ര​​ദ​​ര്‍ശി​​പ്പി​​ച്ചു. അം​​ബാ​​സ​​ഡ​​ഡ​​ര്‍ പി.​​കു​​മ​​ര​​ന്‍  ഗാ​​യ​​ക​​ന്‍ അ​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്‍റ​​ഹീ​​മി​​ന് ഉ​​പ​​ഹാ​​രം ന​ൽ​കി. ഭാ​​ര​​ത് കൊ ​​ജാ​​നി​​യെ ക്വി​​സ്സി​​െ​ൻ​റ ഒ​​ന്നാം റൗ​​ണ്ടി​​ലെ വി​​ജ​​യി​​ക​​ള്‍ക്ക് മെ​​ഡ​​ലു​​ക​​ള്‍ ന​ൽ​കി. രോ​​ഹി​​ത് ബി​​ര്‍ല സ്വ​​ര്‍ണ മെ​​ഡ​​ലും മ​​രി​​ലി​​ന്‍ റി​​ഗോ വെ​​ള്ളി മെ​​ഡ​​ലും പ്രി​​ന്‍സി ജോ​​സ​​ഫ് സോ​​ള​​മ​​ന്‍ വെ​​ങ്ക​​ല മെ​​ഡ​​ലും നേ​​ടി. ഇ​​ന്ത്യ–​ഖ​​ത്ത​​ര്‍ 2019 സാം​​സ്കാ​​രി​​ക​​വ​​ര്‍ഷ​​ത്തി​​െ​ൻ​റ പ്ര​​മോ​​ഷ​​ണ​​ല്‍ വീ​​ഡി​​യോ​ പ്ര​കാ​ശ​നം ചെ​യ്​​തു. ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജു​​ട്ടാ​​സ് പോ​​ള്‍ പ​​രി​​പാ​​ടി നി​​യ​​ന്ത്രി​​ച്ചു. ഐ​​സി​​സി ഫി​​നാ​​ന്‍സ് ഹെ​​ഡ് ഗി​​രീ​​ഷ് ജെ​​യ്ന്‍ ന​​ന്ദി പ​​റ​​ഞ്ഞു.
 

Loading...
COMMENTS