You are here

​െഎ.​​സി.​​ബി.​​എ​​ഫ്: ബാ​​ബു​​രാ​​ജ​ൻ പ്ര​സി​ഡ​ൻ​റ്​

09:56 AM
12/01/2019

ദോ​​ഹ: ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​ക്ക് കീ​​ഴി​​ലെ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​യാ​​യ ഇ​​ന്ത്യ​​ന്‍ ക​​മ്യൂ​​ണി​​റ്റി ബെ​​ന​​വ​​ല​​ൻ​റ്​ ഫോ​​റ​ത്തി​െ​ൻ​റ (​ഐ.​​സി.​​ബി.​​എ​​ഫ്) പു​തി​യ പ്ര​​സി​​ഡ​​ൻ​റാ​​യി പി​​എ​​ന്‍ ബാ​​ബു​​രാ​​ജ​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. 
തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​വ​ക്കാ​ട്​ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നി​ല​വി​ലെ വൈ​സ്​​പ്ര​സി​ഡ​ൻ​റാ​ണ്. എ​​തി​​ര്‍ സ്ഥാ​​നാ​​ര്‍ഥി ക്ലാ​​ര​​ന്‍ ഇ ​ജോ​​സ​​ഫി​​നെ 580 വോ​​ട്ടി​​െ​ൻ​റ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 
മാ​​നേ​​ജി​ങ്​ ക​​മ്മി​​റ്റി​​യി​​ലേ​​ക്ക് വ്യാ​ഴാ​ഴ്​​ച വൈ​​കു​​ന്നേ​​രം അ​​ഞ്ച് മ​​ണി​​യോ​​ടെ​യാ​ണ്​ ഐ​​സി.​​സി പ​​രി​​സ​​ര​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​ട​ന്ന​ത്. രാ​ത്രി 11.30 മ​​ണി​​യോ​​ടെ​​യാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. ആ​കെ പോ​​ള്‍ ചെ​​യ്്ത 809 വോ​​ട്ടു​​ക​​ളി​​ല്‍ 690 വോ​​ട്ടു​​ക​​ള്‍ ബാ​​ബു​​രാ​​ജ് നേ​​ടി. 116 വോ​​ട്ടു​​ക​​ളാ​ണ്​ ക്ലാ​​ര​​ന്‍സ്​ നേ​ടി​യ​ത്. 
മാ​​നേ​​ജി​ങ്​ ക​​മ്മി​​റ്റി​​യി​​ലേ​​ക്ക് മ​​ത്സ​​രി​​ച്ച യു​​വ വാ​​ണി​​ജ്യ പ്ര​​മു​​ഖ​​നും സ​​ന്ന​​ദ്ധ പ്ര​​വ​​ര്‍ത്ത​​ക​​നു​​മാ​​യ സി​​യാ​​ദ് ഉ​​സ്്മാ​​ന്‍, നി​​ല​​വി​​ലെ ഐ ​​സി സി ​​ജ​​ന​​റ​​ല്‍സെ​​ക്ര​​ട്ട​​റി ജൂ​​ട്ടാ​​സ് പോ​​ള്‍, അ​​വി​​നാ​​ഷ് അ​​ര​​വി​​ന്ദ് ഗെ​​യ്​​ക്​​വാ​​ദ് (മ​​ഹാ​​രാ​​ഷ്​​ട്ര), വ​​നി​​താ പ്ര​​തി​​നി​​ധി ര​​ജ​​നി മൂ​​ര്‍ത്തി വി​​ശ്വ​​നാ​​ഥ​​ന്‍ (ആ​​ന്ധ്ര) എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. തൃ​ശൂ​ർ പാ​വ​റ​ട്ടി സ്വ​ദേ​ശി​യാ​യ സി​​യാ​​ദ് ഉ​​സ്മാ​​ന്‍ 546 ഉം ​​എ​റ​ണാ​കു​ളം സ്വ​ദേ​ശി ജൂ​​ട്ടാ​​സ് പോ​​ള്‍ 472ഉം ​വോ​ട്ടു​ക​ളാ​ണ്​ നേ​ടി​യ​ത്. ​
അ​​വി​​നാ​​ശ് 427ഉം ​​ര​​ജ​​നി 559 വോ​​ട്ടു​​ക​​ളും നേ​​ടി. മ​റ്റ്​ സ്​​ഥാ​നാ​ർ​ത്ഥി​ക​ൾ നേ​ടി​യ വോ​ട്ടു​ക​ൾ ഇ​ങ്ങ​നെ. 
മ​ന്ദ വ​ർ​സി​ൽ ബാ​ബു–134, ജാ​​ഫ​​ര്‍ ത​​യ്യി​​ല്‍ –379, മു​ഹ​മ്മ​ദ്​ ബി​ലാ​ൽ​ഖാ​ൻ –134, മു​ഹ​മ്മ​ദ്​ സാ​ഹി​ദ്​ ഖാ​ൻ –35, ഹി​ന ഖാ​ൻ –93.   
പു​തി​യ പ്ര​സി​ഡ​ൻ​റാ​യ ബാ​​ബു​​രാ​​ജ​​ന്‍ ദോ​​ഹ​​യി​​ലെ സാ​​മൂ​​ഹി​​ക സ​​ന്ന​​ദ്ധ മേ​​ഖ​​ല​​യി​​ലെ സ​ജീ​വ സാ​​ന്നി​​ധ്യ​​മാ​​ണ്. സം​​സ്കൃ​​തി, ഐ​സി​സി, ​സ്​​കി​ൽ​സ്​ ഡ​വ​ല​പ്​​മെ​ൻ​റ്​ സെ​ൻ​റ​ർ എ​ന്നി​വ​യി​ൽ നേ​​തൃ​​പ​​ര​​മാ​​യ പ​​ങ്ക് വ​​ഹി​​ക്കു​ന്നു​ണ്ട്. മു​മ്പ്​ ദോ​ഹ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും ഉ​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​​ന്ത്യ​​ന്‍ മീ​​ഡി​​യാ ഫോ​​റ​ത്തി​ലും (െഎ.​എം.​എ​ഫ്) സ​ജീ​വ​മാ​യി​രു​ന്നു.


 

Loading...
COMMENTS