You are here

ഫാത്തിമ ഖത്തറിനെ പ്രതിനിധീകരിക്കുന്നു; കത്തെഴുത്തിൽ 

13:53 PM
10/10/2018
ഖത്തർ പോസ്​റ്റ്​ നടത്തിയ കത്തെഴുത്ത്​ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ നിസാറും മറ്റ്​ വിജയികളും സമ്മാനം ഏറ്റുവാങ്ങിയപ്പോൾ

ദോഹ: ലോക കത്തെഴുത്ത്​ മത്സരത്തിൽ ഖത്തറിനെ പ്രതിനിധീകരിക്കാൻ അർഹത നേടി മലയാളി പെൺകുട്ടി. കോഴിക്കോട്​ ചേന്ദമംഗല്ലൂർ സ്വദേശിയും ഖത്തർ ഗ്യാസ്​ ജീവനക്കാരനുമായ നിസാർ അഹമ്മദി​​െൻറയും മുനീറയുടെയും മകൾ ഫാത്തിമ നിസാർ ആണ്​ ഖത്തറിനെ പ്രതിനിധീകരിക്കുക. 
ലോക തപാൽ ദിനത്തി​​െൻറ ഭാഗമായി ഖത്തർ പോസ്​റ്റൽ സർവീസസ്​ കമ്പനി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്​ യുവ സമൂഹത്തിനായി നടത്തിയ കത്തെഴുത്ത്​ മത്സരത്തിലാണ്​ അൽഖോർ ഇൻറർനാഷനൽ സ്​കൂളിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥിനി ഫാത്തിമ  ഒന്നാം സ്ഥാന​ം നേടിയത്​.

സ്വിറ്റ്​സർലൻറിലെ ഹേഗിൽ നടക്കുന്ന അന്തർദേശീയ തലത്തിലെ മത്സരത്തിൽ ഖത്തറിനെ ​പ്രതിനിധീകരിക്കുന്നത്​ ഫാത്തിമയുടെ കത്താണ്​. യൂനി​േവഴ്​സൽ പോസ്​റ്റൽ യൂനിയൻ നടത്തുന്ന മത്സരത്തിലാണ്​ ഫാത്തിമ ഖത്തറിനെ പ്രതിനിധീകരിക്കുക. ‘നിങ്ങൾ സമയത്തിലൂടെ സഞ്ചരിക്കുന്ന കത്താണെന്ന്​ വിചാരിക്കുക, നിങ്ങൾ വായനക്കാർക്ക്​ എന്ത്​ സ​ന്ദേശമാണ്​ കൈമാറുക’ എന്ന വിഷയത്തിലാണ്​ മത്സരം നടന്നത്​. സാ​േങ്കതിക വിദ്യയെ ആശ്രയിക്കുന്നതിന്​ പകരം നേരിട്ടും ക​ത്തുകളിലൂടെയും ആശയ വിനിമയം നടത്തുക എന്ന സന്ദേശമാണ്​ ഫാത്തിമ കത്തിലൂടെ കൈമാറിയത്​.

ലോക തപാൽ ദിനമായ ചൊവ്വാഴ്​ച ഖത്തർ പോസ്​റ്റ്​ ആസ്ഥാനത്ത്​ നടത്തിയ ചടങ്ങിൽ ഫാത്തിമ സമ്മാനം ഏറ്റുവാങ്ങി. ലാപ്​ടോപ്പും സർട്ടിഫിക്കറ്റും മെഡലും ആണ്​ സമ്മാനമായി നൽകിയത്​. ഖത്തറിനെ പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന്​ ഫാത്തിമ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 

Loading...
COMMENTS