Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

വി​മാ​ന​യാ​ത്ര​ക്കാ​രിൽ 100 ശ​ത​മാ​നം കു​തി​പ്പ്

text_fields
bookmark_border
വി​മാ​ന​യാ​ത്ര​ക്കാ​രിൽ 100 ശ​ത​മാ​നം കു​തി​പ്പ്
cancel

ദോ​ഹ: 2021 വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഖ​ത്ത​റി​ൽ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ നൂ​റു ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട്. ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട വ്യോ​മ ഗ​താ​ഗ​ത സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2022ൽ ​ഖ​ത്ത​റി​ൽ 3.5 കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​രെ​ത്തി​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 101.9 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2021ൽ ​ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 17703274 യാ​ത്ര​ക്കാ​രെ​ത്തി​യ​പ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം 35734243 യാ​ത്ര​ക്കാ​രെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​മാ​ന​ങ്ങ​ളു​ടെ നീ​ക്ക​ങ്ങ​ളി​ലും 28.2 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2021ൽ 169909 ​വി​മാ​ന​ങ്ങ​ളെ​ത്തി​യ​പ്പോ​ൾ 2022ൽ 217875 ​വി​മാ​ന​ങ്ങ​ളാ​ണെ​ത്തി​യ​ത്.

2022 ന​വം​ബ​ർ 20 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന് ഖ​ത്ത​ർ വേ​ദി​യാ​യ​തി​ലൂ​ടെ​യാ​ണ് വി​മാ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും കാ​ര്യ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​തെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, 2021നെ ​അ​പേ​ക്ഷി​ച്ച് 2022ൽ ​ച​ര​ക്ക്, ത​പാ​ൽ നീ​ക്ക​ത്തി​ൽ 11.2 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. 2021ൽ 2620095 ​ട​ണും 2022ൽ 2321921 ​ട​ണു​മാ​ണ് ച​ര​ക്ക്, ത​പാ​ൽ നീ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും സ്​​ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passengersincreaseqatar
News Summary - 100 % passengers increase in qatar
Next Story