Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​ണാ​താ​യ സ്വ​ദേ​ശി...

കാ​ണാ​താ​യ സ്വ​ദേ​ശി വ​നി​ത​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
കാ​ണാ​താ​യ സ്വ​ദേ​ശി വ​നി​ത​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ ഇ​സ്‌​കി​യി​ല്‍നി​ന്നും കാ​ണാ​താ​യ സ്വ​ദേ​ശി വ​നി​ത​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ​ഹ​മീ​ദ ബി​ന്‍ത് ഹ​മ്മൂ​ദ് അ​ല്‍ അം​രി​യെ​ന്ന 57കാ​രി​യെ 56 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ​​ചെ​യ്ത​ത്. എ​വി​ടെ​നി​ന്നാ​ണ്​ ​ക​ണ്ടെ​ത്തി​യ​തെ​ന്ന വി​വ​രം ല​ഭ്യ​മാ​യി​ല്ല.

ഒ​ക്​​ടോ​ബ​ർ മൂ​ന്നി​നാ​ണ്​ ഇ​വ​രെ കാ​ണാ​താ​കു​ന്ന​ത്. വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​യ ഇ​വ​ര്‍ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും എ​ത്തി​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ബൂ ത​ലാ​ൽ അ​ൽ ഹം​റാ​നി 11,000 റി​യാ​ൽ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജി​ത ശ്ര​മം​ ന​ട​ന്നി​രു​ന്നു. ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡി​ന്‍റെ ഡ്രോ​ൺ, പൊ​ലീ​സ്​ നാ​യ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ​തി​ര​ച്ചി​ൽ. നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadwomanoman
News Summary - woman found dead
Next Story